‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ – ദി ബോയ്’ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘എങ്ങോട്ടാ..’ പുറത്തിറങ്ങി. സംഗീത സംവിധായകനും ഗായകനുമായ സുഷിൻ ശ്യാം തന്നെയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നതും. അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്.
ആദ്യ ഗാനം ‘താക്കോൽ’ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ എത്തിയ ‘എങ്ങോട്ടാ..’ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന ഒരു മെലഡിക് അനുഭവമാണ് സമ്മാനിക്കുന്നത്. വികാരനിർഭരമായ വരികളും സുഷിൻ ശ്യാമിന്റെ വ്യത്യസ്തമായ സംഗീതസംവിധാനവും ഗാനത്തെ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജൂൺ 19-ന് ചിത്രം തിയേറ്ററുകളിലെത്തും. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗും ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആദ്യഘട്ട ബുക്കിംഗിന് ലഭിക്കുന്നത്.
‘ആവേശം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വൈകാരിക യാത്രയായിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയത്.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രത്തിന് മികച്ച അന്താരാഷ്ട്ര പ്രതികരണവും ലഭിച്ചിരുന്നു. സസ്പെൻസും ദുരൂഹതയും ത്രില്ലും ചേർന്ന കഥാപരിസരമാണ് ചിത്രത്തിനുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമായത്.
ചിത്രത്തിൽ പുതുമുഖം ഫർസാന പാലത്തിങ്കൽ നായികയായി എത്തുമ്പോൾ ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ, ടൊവിനോ തോമസ് ഒരു നിർണായക കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
🎵❤️ Engotta is out now!
Composed and sung by Sushin Shyam, the second song from Balan: The Boy delivers a soulful and emotional musical experience ahead of the film's worldwide release on June 19. 🎬✨#Engotta #BalanTheBoy #SushinShyam #AnvarAli #Chidambaram #JithuMadhavan… pic.twitter.com/YU1KXBqoBn
— CinemaCafe™ Media (@cinemacafemedia) June 19, 2026
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന വമ്പൻ വിജയത്തിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ‘ബാലൻ – ദി ബോയ്’യെ കാത്തിരിക്കുന്നത്. സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണെന്നതും ആവേശം വർധിപ്പിക്കുന്ന ഘടകമാണ്.
ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 27 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
അണിയറ പ്രവർത്തകർ:
സംവിധാനം: ചിദംബരം
തിരക്കഥ: ജിത്തു മാധവൻ
നിർമ്മാണം: കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ്
ഛായാഗ്രഹണം: ഷൈജു ഖാലിദ്
സംഗീതം: സുഷിൻ ശ്യാം
എഡിറ്റിംഗ്: വിവേക് ഹർഷൻ
പ്രൊഡക്ഷൻ ഡിസൈൻ: അജയൻ ചാലിശ്ശേരി
കാസ്റ്റിംഗ് ഡയറക്ടർ / എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗണപതി
വസ്ത്രാലങ്കാരം: സപ്ന കാജാ റാവുത്തർ
മേക്കപ്പ്: റോണക്സ് സേവ്യർ
ആർട്ട് ഡയറക്ടർ: ഇന്ദുലാൽ കാവീട്
ഓഡിയോഗ്രഫി: ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
കളറിസ്റ്റ്: ശ്രീക് വാര്യർ
വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്
സ്റ്റിൽ ഫോട്ടോഗ്രാഫർ: രോഹിത് കെ സുരേഷ്
പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്സ്
പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
ഗാനം കാണാൻ: https://www.youtube.com/watch?v=M40vh93hbLQ
Engotta Song from Balan: The Boy Released | Sushin Shyam’s Soulful Melody Wins Hearts Ahead of June 19 Release
The second song, Engotta, from Balan: The Boy has been released. Composed and sung by Sushin Shyam with lyrics by Anvar Ali, the emotional melody arrives ahead of the film’s worldwide theatrical release on June 19.