മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ – പാർവതി തിരുവോത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഐ നോബഡി’യുടെ ട്രെയിലർ പുറത്തിറങ്ങി. നിരൂപക പ്രശംസയും വൻ പ്രേക്ഷക സ്വീകാര്യതയും നേടിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന പുതിയ ത്രില്ലർ ചിത്രം ജൂലൈ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറുകളിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുറത്തിറങ്ങിയ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ബാങ്ക് കവർച്ചയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹൈ-ഓൾട്ടേജ് ത്രില്ലർ
ഒരു ബാങ്ക് കവർച്ചയെയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങളെയും ആസ്പദമാക്കിയുള്ള ഹീസ്റ്റ് ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സസ്പെൻസ്, ആക്ഷൻ, മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ എന്നിവ നിറഞ്ഞ ഒരു വ്യത്യസ്ത സിനിമാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.
‘കൈയിലിരിപ്പ് പണ്ടേ കുറച്ച് മോശമാ..!’ എന്ന ട്രെയിലറിലെ ഡയലോഗ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
വീണ്ടും പൃഥ്വിരാജ് – പാർവതി കൂട്ടുകെട്ട്
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് ‘ഐ നോബഡി’യുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്.
ഇരുവരുടെയും കെമിസ്ട്രി നേരത്തെ തന്നെ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് ഒരുമിക്കുന്നതോടെ ആരാധകരുടെ പ്രതീക്ഷയും ഇരട്ടിയായിരിക്കുകയാണ്.
ഹക്കിം ഷാജഹാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജേക്സ് ബിജോയിയുടെ സംഗീതം; 8 ഗാനങ്ങളുമായി ചിത്രം
മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംഗീത സംവിധായകരിൽ ഒരാളായ ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ആകെ എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പൃഥ്വിരാജ് – ജേക്സ് ബിജോയ് കൂട്ടുകെട്ട് മുമ്പ് നിരവധി ശ്രദ്ധേയ ഗാനങ്ങളും പശ്ചാത്തല സംഗീതങ്ങളും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളതിനാൽ, സംഗീതത്തിനും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.
അഞ്ച് ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസുകളും
റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ അഞ്ച് വമ്പൻ ആക്ഷൻ സീക്വൻസുകളും ഹൈ-ഓക്ടെയ്ൻ കാർ ചേസ് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് സൂചന.
🔥 “My hands have always been a little dangerous…!”
🔥 I, Nobody Trailer is OUT!Prithviraj Sukumaran & Parvathy Thiruvothu reunite for Nisam Basheer’s high-octane heist thriller. Packed with suspense, action, twists and 8 songs by Jakes Bejoy, the film releases worldwide on… pic.twitter.com/NyHlE5BvCH
— CinemaCafe™ Media (@cinemacafemedia) June 19, 2026
ശ്രദ്ധേയ താരനിര
പൃഥ്വിരാജ്, പാർവതി, ഹക്കിം ഷാജഹാൻ എന്നിവർക്കൊപ്പം വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്.
അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
സാങ്കേതിക പ്രവർത്തകർ
സംവിധാനം: നിസാം ബഷീർ
രചന: സമീർ അബ്ദുൾ
നിർമ്മാണം: സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി
ബാനർ: പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ4 എക്സ്പെരിമെന്റ്സ്
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: റമീസ് എം.ബി
ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം
പ്രൊഡക്ഷൻ ഡിസൈൻ: അർഷാദ് നാക്കോത്ത്
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ
ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം
സംഘട്ടനം: വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ
സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
വിഎഫ്എക്സ്: ലവാ കുശ
മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്
ഡിസൈൻ: റ്റിംഗ്
പ്രൊമോഷൻസ്: പൊഫാക്ഷിയോ
ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ വി
കളറിസ്റ്റ്: സുരേഷ് രവി
സ്റ്റിൽസ്: രോഹിത് കെ സുരേഷ്
ഡിസൈൻസ്: യെല്ലോ ടൂത്ത്
ടീസർ എഡിറ്റ്: ബ്ലെസ് തോമസ്
🎬 ട്രെയിലർ കാണാം: https://www.youtube.com/watch?v=NA_7tmxv4_c
I, Nobody Trailer Out | Prithviraj Sukumaran & Parvathy Reunite In Nisam Basheer’s Heist Thriller Releasing July 9
The official trailer of I, Nobody starring Prithviraj Sukumaran and Parvathy Thiruvothu is out now. Directed by Nisam Basheer, the high-octane heist thriller will release worldwide on July 9, 2026.