സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ ‘പട്ടാമ്പൂച്ചി’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഗാനത്തിന്റെ പ്രോമോ സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യത നേടിയതിന് പിന്നാലെയാണ് പൂർണ ലിറിക്കൽ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രണയവും സംഗീതവും മനോഹരമായ ദൃശ്യങ്ങളും ഒരുമിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് അരുൺരാജ കാമരാജാണ്. ചടുലമായ താളവും മെലഡിയും ഒരുമിപ്പിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം മമിത ബൈജുവിന്റെ നൃത്ത പ്രകടനമാണ്. വിജയ് ബിന്നി ഒരുക്കിയ കൊറിയോഗ്രാഫിയിൽ സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരവും പ്രണയനിർഭരവുമായ രംഗങ്ങളാണ് ഗാനത്തിലുടനീളം അവതരിപ്പിച്ചിരിക്കുന്നത്. വർണാഭമായ ദൃശ്യങ്ങളും മനോഹരമായ അവതരണവും ഗാനത്തിന് കൂടുതൽ ഭംഗി പകരുന്നുണ്ട്.
സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായാണ് വിശ്വനാഥ് ആൻഡ് സൺസ് ഒരുങ്ങുന്നത്. ലക്കി ഭാസ്കർ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സിതാര എന്റർടെയിൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ഒരു പക്കാ ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രം എന്ന സൂചനയാണ് ഇതിനകം പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും നൽകുന്നത്.
🦋❤️ Love, music and beautiful moments come alive in #Pattampoochi!
The lyrical video from Vishwanath and Sons starring Suriya and Mamitha Baiju is finally out. ✨
🎵 Music by G.V. Prakash Kumar
🎤 Sung by Sublahshini
📝 Lyrics by Arunraja Kamaraj
💃 Mamitha Baiju steals the… pic.twitter.com/6V7b25eko2
— CinemaCafe™ Media (@cinemacafemedia) June 19, 2026
രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.
2026 ഓഗസ്റ്റ് 14-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
അണിയറ പ്രവർത്തകർ:
രചന, സംവിധാനം: വെങ്കി അറ്റ്ലൂരി
നിർമ്മാണം: സൂര്യദേവര നാഗ വംശി, സായ് സൗജന്യ
ബാനർ: സിതാര എന്റർടെയിൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ്
അവതരണം: ശ്രീകര സ്റ്റുഡിയോസ്
ഛായാഗ്രഹണം: നിമിഷ് രവി
സംഗീതം: ജി.വി. പ്രകാശ് കുമാർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: ബംഗ്ലാൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി)
ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു
കലാസംവിധാനം: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ
സംഘട്ടനം: വി. വെങ്കട്ട്
നൃത്തസംവിധാനം: ശേഖർ വിജെ, വിജയ് ബിന്നി
സംഭാഷണങ്ങൾ: കെ.എൻ. വിജയകുമാർ
വിഎഫ്എക്സ് സൂപ്പർവൈസർ: വാസുദേവ റാവു മൊജ്ജാദ
ഡിഐ: ന്യൂബ് സ്റ്റുഡിയോസ്
കളറിസ്റ്റ്: വൈശാഖ് ശിവ
ഡോൾബി അറ്റ്മോസ് മിക്സ്: ടി. ഉദയ് കുമാർ
ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല
പബ്ലിസിറ്റി ഡിസൈൻ: കബിലൻ
ഡിജിറ്റൽ മാർക്കറ്റിംഗ്: സന്ദീപ് കുൽക്കർണി
Pattampoochi Lyric Video Out | Suriya & Mamitha Baiju Shine In Vishwanath and Sons Ahead Of August 14 Release
The Pattampoochi lyric video from Vishwanath and Sons starring Suriya and Mamitha Baiju is out now. Directed by Venky Atluri with music by G.V. Prakash Kumar, the family entertainer releases worldwide on August 14, 2026.