തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി സംവിധായകൻ ശ്രീകാന്ത് ഒഡേല ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദി പാരഡൈസ്’ പുതിയ അപ്ഡേറ്റുമായി വീണ്ടും ശ്രദ്ധ നേടുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം രാഘവ് ജൂയാലിന്റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. ‘വിക്രം മാലിക്’ എന്ന ശക്തമായ നെഗറ്റീവ് കഥാപാത്രമായാണ് രാഘവ് ചിത്രത്തിൽ എത്തുന്നത്.
ബോളിവുഡിൽ വലിയ ചർച്ചയായ ‘കിൽ’ എന്ന ചിത്രത്തിലെ തകർപ്പൻ വില്ലൻ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജൂയാലിനെ സ്റ്റൈലിഷും അപകടകാരിയുമായ അവതരണത്തിലാണ് പുതിയ ഗ്ലിംപ്സ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. സ്വർണാഭരണങ്ങളാൽ അലങ്കരിച്ച വ്യത്യസ്ത ലുക്കിൽ, നായകനായ നാനിയുടെ ‘ജഡാൽ’ എന്ന കഥാപാത്രത്തെ തേടി എത്തുന്ന വിക്രം മാലിക്കിന്റെ മാസ് എൻട്രിയാണ് വീഡിയോയുടെ പ്രധാന ആകർഷണം.
2026 ഓഗസ്റ്റ് 21-നാണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ *’ദസറ’*യ്ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ദി പാരഡൈസ്നെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ‘സ്പാർക്ക് ഓഫ് പാരഡൈസ്’ എന്ന ഗ്ലിംപ്സ് വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ചിത്രത്തിലെ ആദ്യ ഗാനമായ ‘ആയാ ഷേർ’ പുറത്തിറങ്ങിയതോടെ അത് ആഗോള തലത്തിൽ വൈറലായി മാറിയിരുന്നു. യൂട്യൂബിൽ 175 മില്യൺ വ്യൂസും 1.7 മില്യൺ ലൈക്കുകളും നേടി ഗാനം ഇപ്പോഴും ട്രെൻഡിംഗ് പട്ടികയിൽ തുടരുകയാണ്. നാനി അവതരിപ്പിച്ച ഐക്കണിക് ഹുക്ക് സ്റ്റെപ്പും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.
ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്നതും ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിരിക്കും ദി പാരഡൈസ് എന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ എട്ട് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
🔥 Vikram Maalik is here!
Raghav Juyal's powerful glimpse from #TheParadise is out now. Starring Nani and directed by Srikanth Odela, this ambitious pan-Indian action drama releases worldwide on August 21, 2026. 🎬🌍#Nani #RaghavJuyal #VikramMaalik #SrikanthOdela… pic.twitter.com/dh0Xe05R5z
— CinemaCafe™ Media (@cinemacafemedia) June 19, 2026
ബോളിവുഡ് താരം രാഘവ് ജൂയാലിനൊപ്പം സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വമ്പൻ നിർമ്മാണച്ചെലവിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷൻ, ഡ്രാമ, വികാരം, സ്റ്റൈലിഷ് അവതരണം എന്നിവയുടെ സമന്വയമായി ഒരു വലിയ സിനിമാറ്റിക് അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അണിയറ പ്രവർത്തകർ
രചനയും സംവിധാനവും: ശ്രീകാന്ത് ഒഡേല
നിർമ്മാണം: സുധാകർ ചെറുകുറി
ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ് (SLV Cinemas)
ഛായാഗ്രഹണം: സി.എച്ച്. സായി
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
❤️പി.ആർ.ഒ: ശബരി
Raghav Juyal Revealed As Vikram Maalik In The Paradise | Nani & Srikanth Odela’s Pan-Indian Film Releases August 21
Raghav Juyal’s powerful glimpse as Vikram Maalik from The Paradise is out. Starring Nani and directed by Srikanth Odela, the pan-Indian action drama releases worldwide on August 21, 2026.