ഹിപ്പ്ഹോപ്പ് തമിഴ ആദി രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ‘മീസയേ മുറുക്ക് 2’ സെപ്റ്റംബർ 25ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ ബ്രൈറ്റ് സ്ക്രീനിന്റെ വിതരണ പങ്കാളി.
അവ്നി മൂവീസിന്റെ ബാനറിൽ സുന്ദർ സി., ഖുശ്ബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എ.സി.എസ്. അരുൺകുമാറും നിർമ്മാണ പങ്കാളിയാണ്. ആനന്ദിത സുന്ദറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
2017ൽ പുറത്തിറങ്ങിയ ‘മീസയേ മുറുക്ക്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് പുതിയ സിനിമ എത്തുന്നത്. എന്നാൽ ആദ്യ ചിത്രത്തിലെ കഥയുടെ നേരിട്ടുള്ള തുടർച്ചയല്ല ‘മീസയേ മുറുക്ക് 2’ എന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ കഥയും കഥാപാത്രങ്ങളുമായി എത്തുന്ന ചിത്രം മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
മ്യൂസിക്കൽ കോമഡി ഡ്രാമ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലർ നൽകുന്നത്. സംഗീതത്തിനും നർമത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകുന്നതിനൊപ്പം വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിതവും പുതിയ ചിത്രത്തിന്റെ കഥയിൽ ഇടം നേടുന്നു.
ഹിപ്പ്ഹോപ്പ് തമിഴ ആദിക്കൊപ്പം കേതിക ശർമ്മ, ചൈത്ര ജെ. ആചാർ, യോഗി ബാബു, ഹർഷത് ഖാൻ, കരുണാസ്, നാസർ, ആടുകളം നരേൻ, രമ്യ രംഗനാഥൻ, ഷാ രാ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഹിപ്പ്ഹോപ്പ് തമിഴ ആദി തന്നെയാണ് ഒരുക്കുന്നത്. ഇതിനകം പുറത്തിറങ്ങിയ ‘പോടാ പഠിച്ചിരിക്കേൻ’, ‘ഗോയിന്ദമ്മ’ തുടങ്ങിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഔദ്യോഗിക ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ബാലാജി സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഫെന്നി ഒലിവർ, തിരുമലൈ രാജൻ എന്നിവർ ചേർന്നാണ് എഡിറ്റിങ്. ബാബ ഭാസ്കർ, സന്തോഷ്, രഘു താപ്പ എന്നിവർ നൃത്തസംവിധാനവും ആക്ഷൻ സന്തോഷ് സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.
സെപ്റ്റംബർ 25ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തുന്ന ‘മീസയേ മുറുക്ക് 2’ന് കേരളത്തിലും വിപുലമായ റിലീസാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്.
🎶 #MeesayaMurukku2 hits theatres September 25!
Hiphop Tamizha Aadhi returns as writer, director, composer & lead in the musical comedy drama.
🎬 Kerala release by Bright Screen, with Dream Big Films as distribution partner.#HiphopTamizha #DreamBigFilms pic.twitter.com/kCkvbC0q4F
— CinemaCafe™ Media (@cinemacafemedia) September 21, 2026
അണിയറ പ്രവർത്തകർ: രചന, സംവിധാനം, സംഗീതം – ഹിപ്പ്ഹോപ്പ് തമിഴ ആദി; നിർമ്മാണം – സുന്ദർ സി., ഖുശ്ബു, എ.സി.എസ്. അരുൺകുമാർ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആനന്ദിത സുന്ദർ; ക്രിയേറ്റീവ് പ്രൊഡ്യൂസർ – അശ്വിൻ രാം; ഛായാഗ്രഹണം – ബാലാജി സുബ്രഹ്മണ്യം; എഡിറ്റിങ് – ഫെന്നി ഒലിവർ, തിരുമലൈ രാജൻ; കോസ്റ്റ്യൂം ഡിസൈനർ – പൂർണ്ണിമ രാമസ്വാമി; ആർട്ട് – വി.എസ്. ദിനേഷ് കുമാർ; പ്രൊഡക്ഷൻ ഡിസൈനർ – വിഘ്നേഷ് രതിരൻ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പി. ബാലഗോപി; നൃത്തസംവിധാനം – ബാബ ഭാസ്കർ, സന്തോഷ്, രഘു താപ്പ; ആക്ഷൻ – ആക്ഷൻ സന്തോഷ്; സൗണ്ട് മിക്സിങ് – കണ്ണൻ ഗണപത്; സി.ഇ.ഒ – ആർ. മദൻ കുമാർ; കേരള വിതരണം – ബ്രൈറ്റ് സ്ക്രീൻ, ഡ്രീം ബിഗ് ഫിലിംസ്; ❤️ പി.ആർ.ഒ – ശബരി.
Meesaya Murukku 2 Releases September 25; Bright Screen & Dream Big Films to Distribute in Kerala
Hiphop Tamizha Aadhi’s Meesaya Murukku 2 will release worldwide on September 25, 2026. Bright Screen will distribute the musical comedy drama in Kerala with Dream Big Films as distribution partner.