ഇതിഹാസ കഥാപാത്രമായ കർണ്ണനെ കേന്ദ്രമാക്കി സംവിധായകൻ രമേഷ് വർമ്മ ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം **‘മഹാവീർ കർണ്ണ’**യിൽ നായകനായി രാഘവ ലോറൻസ്. മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ ജീവിതവും പോരാട്ടങ്ങളും പുതിയ ദൃശ്യഭാഷയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.
പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്. ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രമേഷ് വർമ്മയാണ് ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം വിഷ്വൽ എഫക്റ്റ്സിനും നേതൃത്വം നൽകുന്നത്.
ഏകദേശം 150 കോടി രൂപ ബജറ്റിലാണ് ‘മഹാവീർ കർണ്ണ’ ഒരുങ്ങുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇതിഹാസ കഥയെ പുതിയ തലമുറയ്ക്കായി വലിയ കാൻവാസിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
പുരാതന സാമ്രാജ്യങ്ങളെയും യുദ്ധഭൂമികളെയും പുനഃസൃഷ്ടിക്കുന്ന വലിയ സെറ്റുകളും വിപുലമായ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തിന്റെ പ്രധാന സവിശേഷതകളായിരിക്കും. വമ്പൻ യുദ്ധരംഗങ്ങൾക്കും ആക്ഷൻ സീക്വൻസുകൾക്കുമൊപ്പം അത്യാധുനിക വിഷ്വൽ എഫക്റ്റ്സിന്റെ സാധ്യതകളും ഉപയോഗിച്ചാണ് കർണ്ണന്റെ ലോകം സ്ക്രീനിലെത്തിക്കാൻ ഒരുങ്ങുന്നത്.
യുദ്ധവീരനായ കർണ്ണന്റെ കരുത്തിനൊപ്പം അദ്ദേഹത്തിന്റെ മാനുഷികവും വൈകാരികവുമായ വശങ്ങൾക്കും കഥയിൽ പ്രാധാന്യം നൽകും. ബഹുമാനം, വിധി, വിശ്വസ്തത, സൗഹൃദം, ത്യാഗം തുടങ്ങിയ ഘടകങ്ങളിലൂടെ കർണ്ണന്റെ ജീവിതത്തെ സമീപിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. ജനനം മുതൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾക്കിടയിലും സ്വന്തം വാക്കിലും നിലപാടുകളിലും ഉറച്ചുനിന്ന യോദ്ധാവിന്റെ യാത്രയാണ് സിനിമയുടെ കേന്ദ്രം.
കർണ്ണനായി രാഘവ ലോറൻസ് എത്തുന്നതോടെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ‘മഹാവീർ കർണ്ണ’യിലേതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. മാസ് ആക്ഷൻ സിനിമകളിലെ രമേഷ് വർമ്മയുടെ അനുഭവവും ഇതിഹാസ പശ്ചാത്തലവും വലിയ വിഷ്വൽ ട്രീറ്റ്മെന്റും സംയോജിപ്പിച്ചുള്ള സിനിമാറ്റിക് അനുഭവമാണ് ടീം ലക്ഷ്യമിടുന്നത്.
⚔️ Raghava Lawrence transforms into the legendary warrior Karna!
Ramesh Varma’s grand pan-Indian epic #MahaveerKarna, mounted on a reported ₹150 crore scale, is set for a worldwide theatrical release in 2027 across five languages.#RaghavaLawrence #RameshVarma #MahaveerKarnA pic.twitter.com/j1479hyMYa
— CinemaCafe™ Media (@cinemacafemedia) September 22, 2026
ചിത്രത്തിലെ മറ്റ് താരങ്ങളെയും പ്രധാന സാങ്കേതിക പ്രവർത്തകരെയും വരുംഘട്ടങ്ങളിൽ പ്രഖ്യാപിക്കും. സിനിമയുടെ വ്യാപ്തി പരിചയപ്പെടുത്തുന്ന രീതിയിൽ ഓരോ അപ്ഡേറ്റുകളും ഘട്ടംഘട്ടമായി പുറത്തുവിടാനാണ് നിർമ്മാതാക്കളുടെ തീരുമാനം.
2027ൽ ആഗോള റിലീസായാണ് ‘മഹാവീർ കർണ്ണ’ തിയറ്ററുകളിലെത്തുക. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേസമയം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് പദ്ധതി.
അണിയറ പ്രവർത്തകർ: അവതരണം – ജയന്തിലാൽ ഗാഡ, പെൻ മൂവീസ്; ബാനറുകൾ – പെൻ സ്റ്റുഡിയോസ്, ആർവി സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്; സംവിധാനം, VFX – രമേഷ് വർമ്മ; നായകൻ – രാഘവ ലോറൻസ്; ഡയലോഗുകൾ – ശ്രീമാനി; സംഗീതം – ഗ്യാനി; ഛായാഗ്രണം – റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ); എഡിറ്റിങ് – പ്രവീൺ പുഡി; പ്രൊഡക്ഷൻ ഡിസൈൻ – ഗാന്ധി നാടികുടികർ; ❤️ പി.ആർ.ഒ – ശബരി.
Raghava Lawrence as Legendary Warrior in Mahaveer Karna; Ramesh Varma’s Epic Releases in 2027
Raghava Lawrence stars as the legendary warrior Karna in Ramesh Varma’s ₹150-crore pan-Indian epic Mahaveer Karna. The film will release worldwide in five languages in 2027.