Karuppu ബോക്സ് ഓഫീസിൽ ചരിത്ര കുതിപ്പ് തുടരുന്നു. Suriyaയെ നായകനാക്കി R. J. Balaji സംവിധാനം ചെയ്ത ‘കറുപ്പ്’ ആഗോള ബോക്സ് ഓഫീസിൽ 200 കോടി ക്ലബ് പിന്നിട്ട് വമ്പൻ വിജയത്തിലേക്ക് മുന്നേറുകയാണ്. ലോകവ്യാപകമായി 207 കോടിയിലധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം കേരളത്തിൽ നിന്ന് മാത്രം 10 കോടിയിലധികം ഗ്രോസ് നേടി ശ്രദ്ധേയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
പത്ത് വർഷങ്ങൾക്കിപ്പുറം ഒരു സൂര്യ ചിത്രം കേരളത്തിൽ പ്രോഫിറ്റോടുകൂടി ഗംഭീര കളക്ഷൻ നേടുന്നതും ‘കറുപ്പ്’ വഴിയാണ്. തമിഴ് സിനിമാ ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും, സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായും ചിത്രം മാറിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തെ പ്രശംസിച്ച് നടി Jyothika പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. “കറുപ്പ് വെറും ഒരു വാണിജ്യ സിനിമയല്ല, അതിന് ഒരു ആത്മാവുണ്ട്. അവസാന പത്ത് മിനിറ്റിലെ സൂര്യയുടെ പ്രകടനം അതിഗംഭീരമാണ്,” എന്നാണ് ജ്യോതിക അഭിപ്രായപ്പെട്ടത്.
മാസ് ഘടകങ്ങളാൽ സമ്പന്നമായ ഒരു സമ്പൂർണ ആക്ഷൻ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം Trisha Krishnanയും സൂര്യയും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കിലും മേക്കോവറിലുമാണ് ചിത്രത്തിൽ എത്തുന്നത്.
വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ Sai Abhyankkar ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും തിയേറ്ററുകളിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
#Karuppu enters the prestigious 200 Crore Club worldwide 🔥#Suriya’s massive action entertainer continues its blockbuster theatrical run with huge response across Kerala and global markets. Directed by #RJBalaji with music by #SaiAbhyankkar. 🎬🔥#KaruppuMovie #Trisha #Tamil pic.twitter.com/T3K98S6Ptg
— CinemaCafe™ Media (@cinemacafemedia) May 22, 2026
Indrans, നാട്ടി, Swasika, അനഘ മായ രവി, Shivada, സുപ്രീത് റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആക്ഷൻ, വികാരം, മാസ് മൊമെന്റ്സ് എന്നിവ കൃത്യമായി മിശ്രിതമാക്കിയ ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ച് മുന്നേറുകയാണ്.
❤️പി ആർ ഓ ആൻഡ് പ്രൊമോഷൻസ്: പ്രതീഷ് ശേഖർ
Suriya’s Karuppu Enters 200 Crore Club; Blockbuster Success Continues in Kerala
Suriya’s blockbuster action entertainer Karuppu crosses 200 crores worldwide and continues its massive theatrical run. Directed by R. J. Balaji, the film is also enjoying huge success in Kerala.