Chiranjeeviയും Bobby Kolliയും വീണ്ടും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ചിരു158’ മെയ് 21 ന് നടന്ന പൂജ ചടങ്ങുകളോടെ ഔദ്യോഗികമായി ആരംഭിച്ചു. KVN Productions ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്നർ ചിത്രത്തിന് താൽക്കാലികമായി #ChiruBobby2 / #Chiru158 എന്നാണ് പേര് നൽകിയിരിക്കുന്നത്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വമ്പൻ ചിത്രങ്ങൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം.
Pawan Kalyan, Nagababu എന്നിവർ മുഖ്യാതിഥികളായി എത്തിയ പൂജ ചടങ്ങ് ഒരു മെഗാ ഇവന്റായി മാറി. മെഗാ ത്രയം ഒരേ വേദിയിൽ എത്തിയതോടെ ചടങ്ങ് ആരാധകർക്കായി ഒരു വലിയ ആഘോഷ നിമിഷമായി. പവൻ കല്യാൺ ക്ലാപ് ബോർഡ് നൽകിയപ്പോൾ, സുസ്മിത കൊനിഡെല ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ആദ്യ ഷോട്ട് സംവിധാനം ചെയ്തത് V. V. Vinayak ആണ്.
B. Gopal, A. Kodandarami Reddy, നാഗബാബു എന്നിവർ തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറി. നിരവധി പ്രമുഖ സംവിധായകരും നിർമ്മാതാക്കളും ചടങ്ങിൽ പങ്കെടുത്തു. കെവിഎൻ പ്രൊഡക്ഷൻസിൽ നിന്നുള്ള ലോഹിത്തും സംഘവും ചടങ്ങിന്റെ ഭാഗമായിരുന്നു.
Megastar #Chiranjeevi and director #BobbyKolli reunite for the massive entertainer #Chiru158 🔥🎬
The grand pooja ceremony turned into a mega celebration with #PawanKalyan, #Nagababu and several film personalities in attendance. ❤️#ChiruBobby2 #Tollywood #TeluguCinema #KVN pic.twitter.com/5b3PGn7VUt
— CinemaCafe™ Media (@cinemacafemedia) May 21, 2026
ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കി മാസ്സ് എന്റർടെയ്നറുകൾ ഒരുക്കുന്ന സംവിധായകനായ ബോബി കൊല്ലി ഇത്തവണയും വലിയ കാൻവാസിൽ ഒരുങ്ങുന്ന കഥയുമായാണ് എത്തുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും തീവ്രമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജിം ട്രാൻസ്ഫോർമേഷൻ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Anaswara Rajan ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതായും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിക്കും. നേരത്തെ പുറത്തിറങ്ങിയ കൺസെപ്റ്റ് പോസ്റ്ററും ലുക്ക് ടെസ്റ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
‘വാൾട്ടെയർ വീരയ്യ’യുടെ വമ്പൻ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നതുകൊണ്ട് തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
സാങ്കേതിക പ്രവർത്തകർ:
രചന, സംവിധാനം – ബോബി കൊല്ലി
നിർമ്മാണം – വെങ്കട്ട് കെ നാരായണ
ബാനർ – കെവിഎൻ പ്രൊഡക്ഷൻസ്
സംഗീതം – തമൻ എസ്
തിരക്കഥ – കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി
അഡീഷണൽ തിരക്കഥ – ഹരി മോഹന കൃഷ്ണ, വിനീത് പൊട്ലൂരി
ഛായാഗ്രഹണം – വിജയ് കാർത്തിക് കണ്ണൻ
എഡിറ്റർ – ആന്റണി റൂബൻ
പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല
വിഎഫ്എക്സ് സൂപ്പർവൈസർ – യുഗന്ദർ ടി
സംഭാഷണം – ഭാനു-നന്ദു
ചീഫ് കോ-ഡയറക്ടർമാർ – ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ
കോ-ഡയറക്ടർ – വി. ക്രാന്തി ചക്രവർത്തി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശരണ്യ പൊട്ല
മാർക്കറ്റിംഗ് – ഹാഷ്ടാഗ് മീഡിയ
❤️പിആർഒ – ശബരി
Chiranjeevi & Bobby Kolli’s Chiru158 Officially Launched with Grand Pooja Ceremony
Megastar Chiranjeevi and director Bobby Kolli reunite for the high-budget entertainer Chiru158. The film was officially launched with a grand pooja ceremony attended by Pawan Kalyan and Nagababu.