Athiradi ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്നു. Basil Joseph, Tovino Thomas, Vineeth Sreenivasan എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ ആഗോള ഗ്രോസ് 50 കോടി പിന്നിട്ടു. റിലീസ് ചെയ്ത് വെറും ആറു ദിവസങ്ങൾക്കുള്ളിലാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 25 കോടി നേട്ടത്തിലേക്കും കുതിക്കുകയാണ്.
മെയ് 22 ന് ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസിന് എത്തുന്നതോടെ ബോക്സ് ഓഫീസിൽ ചിത്രം ഇനിയും വലിയ മുന്നേറ്റം നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മെയ് 14 ന് ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളോടെയാണ് ചിത്രം പ്രദർശനം തുടരുന്നത്.
ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിംഗ് നേടിയ ചിത്രമായി ‘അതിരടി’ മാറിയിരുന്നു. അതോടൊപ്പം തന്നെ 2026 ൽ 50 കോടി ക്ലബിൽ ഇടം നേടുന്ന നാലാമത്തെ മലയാള ചിത്രം എന്ന നേട്ടവും സിനിമ സ്വന്തമാക്കി.
കേരളത്തിന് പുറമേ റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റുകളിലും വിദേശ വിപണികളിലും ചിത്രം ഗംഭീര പ്രകടനമാണ് നടത്തുന്നത്. യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് ‘അതിരടി’ ഒരുങ്ങിയിരിക്കുന്നത്. കോമഡി, ആക്ഷൻ, ഇമോഷൻസ്, ക്യാമ്പസ് വൈബ് എന്നിവ കൃത്യമായി ചേർത്ത് ഒരുക്കിയ ചിത്രത്തിന്റെ എന്റർടെയ്ൻമെന്റ് വാല്യുവിനാണ് പ്രേക്ഷകർ വലിയ കൈയ്യടി നൽകുന്നത്.
Arun Anirudhan ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയായ ചിത്രം ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ Sameer Thahir, ടൊവിനോ തോമസ് എന്നിവർ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്.
#Athiradi storms into the 50 Crore Club within just 6 days! 🔥
The Tovino Thomas, Basil Joseph & Vineeth Sreenivasan starrer continues its blockbuster theatrical run with massive audience response worldwide. 🎬🍿#TovinoThomas #BasilJoseph #VineethSreenivasan #AthiradiMovie pic.twitter.com/b0VjLhQMSw— CinemaCafe™ Media (@cinemacafemedia) May 21, 2026
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, Shaan Rahman എന്നിവരുടെ പ്രകടനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. Riya Shibu, Sareen Shihab, Vishnu Agasthya, Darshana Rajendran, Geo Baby, വിനീത് തട്ടിൽ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്നു.
പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നു. ഗൾഫ് റിലീസ് കൈകാര്യം ചെയ്തത് Truth Global Films ആണ്.
സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം – സാമുവൽ ഹെൻറി
സംഗീതം – വിഷ്ണു വിജയ്
എഡിറ്റർ – ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്
കോസ്റ്റ്യൂം – മഷർ ഹംസ
മേക്കപ്പ് – റൊണക്സ് സേവ്യർ
സൗണ്ട് ഡിസൈനർ – നിക്സൺ ജോർജ്
വരികൾ – സുഹൈൽ കോയ
പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റണി തോമസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ
ഫിനാൻസ് കൺട്രോളർ – ഐഡൻചാർട്ട്സ്
വിഎഫ്എക്സ് – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, സോഹിൽ
സ്റ്റിൽസ് – രോഹിത് കെ സുരേഷ്
ടൈറ്റിൽ ഡിസൈൻ – സർക്കാസനം
പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ
പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ
Athiradi Crosses 50 Crores in 6 Days | Tovino Thomas & Basil Joseph Blockbuster
Athiradi continues its blockbuster box office run as the Tovino Thomas, Basil Joseph and Vineeth Sreenivasan starrer crosses 50 crores worldwide within just 6 days of release.