Ram Charan നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം Peddiയുടെ കേരള, തമിഴ്നാട് വിതരണാവകാശങ്ങൾ സ്വന്തമാക്കി Think Studios. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്നാട്ടിലും തിയേറ്ററുകളിലെത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും. 2026 ജൂൺ 4 ന് ചിത്രം ആഗോളതലത്തിൽ റിലീസിന് എത്തും.
ദേശീയ അവാർഡ് ജേതാവായ Buchi Babu Sana സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. Mythri Movie Makers, Sukumar Writings എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ വൻ ട്രെൻഡിങ്ങായി മാറുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ ആയാണ് രാം ചരൺ എത്തുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം ശക്തമായി കോർത്തിണക്കിയ കഥയാണ് അവതരിപ്പിക്കുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സ്ഥാനമുണ്ടെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും.
ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനവും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. Janhvi Kapoor ആണ് ചിത്രത്തിലെ നായിക. Shiva Rajkumar ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ-ശിവരാജ് കുമാർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
#RamCharan’s massive pan-Indian entertainer #Peddi will be released in Kerala and Tamil Nadu by #ThinkStudios 🔥
Directed by #BuchiBabuSana with music by #ARRahman, the film hits theatres worldwide on June 4, 2026.#PeddiMovie #JanhviKapoor #ShivaRajkumar #IndianCinema pic.twitter.com/zKZSbzZD18— CinemaCafe™ Media (@cinemacafemedia) May 21, 2026
Divyenndu Sharma, Jagapathi Babu, Boman Irani എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. A. R. Rahman ഈണം നൽകിയ ഗാനങ്ങൾ ഇതിനോടകം ആഗോളതലത്തിൽ സൂപ്പർഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിംപ്സ് എന്നിവയും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
സാങ്കേതിക പ്രവർത്തകർ:
രചന, സംവിധാനം – ബുചി ബാബു സന
അവതരണം – മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്
നിർമ്മാണം – വെങ്കട സതീഷ് കിലാരു
ബാനർ – വൃദ്ധി സിനിമാസ്
കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വി. വൈ. പ്രവീൺ കുമാർ
ഛായാഗ്രഹണം – രത്നവേലു
സംഗീതം – എ ആർ റഹ്മാൻ
എഡിറ്റർ – നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല
മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ
❤️പിആർഒ – ശബരി
Ram Charan’s Peddi to Release in Kerala & Tamil Nadu Through Think Studios; Worldwide Release on June 4
Think Studios acquires the Kerala and Tamil Nadu theatrical rights of Ram Charan’s pan-Indian action entertainer Peddi. Directed by Buchi Babu Sana, the film releases worldwide on June 4, 2026.