Dulquer Salmaan നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ I Am Gameന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളി സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.
Wayfarer Films ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം Nahas Hidayath സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായ ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
#DulquerSalmaan’s mega action thriller #ImGame is gearing up for a massive worldwide Onam release on August 20, 2026 🔥
Directed by #NahasHidayath and produced by #WayfarerFilms, the film promises a stylish pan-Indian action spectacle.#DQ #MalayalamCinema #Onam2026 #IndianCinema pic.twitter.com/wQrL0m7NGg— CinemaCafe™ Media (@cinemacafemedia) May 20, 2026
ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി ചിത്രം എത്താനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ദുൽഖർ സൽമാനെ ഇതുവരെ കാണാത്ത രീതിയിൽ സ്റ്റൈലിഷും മാസ്സുമായ ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രം ഇതാണെന്ന് ദുൽഖർ സൽമാൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Lucky Baskhar എന്ന മെഗാ ബ്ലോക്ക്ബസ്റ്ററിന് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം കൂടിയായതിനാൽ സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ‘ഐ ആം ഗെയിം’ സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള ഒരു ത്രസിപ്പിക്കുന്ന സിനിമാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് അണിയറ പ്രവർത്തകരുടെ സൂചന. ദുൽഖറിനൊപ്പം Antony Varghese, Mysskin, കായദു ലോഹർ, Kathir, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവർ ഉൾപ്പെടുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് Jakes Bejoy ആണ്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
സാങ്കേതിക പ്രവർത്തകർ:
ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി
ഛായാഗ്രഹണം – ജിംഷി ഖാലിദ്
എഡിറ്റിംഗ് – ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യൂം – മഷർ ഹംസ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ
VFX – തൗഫീഖ് – എഗ്വൈറ്റ്
പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്
സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ
സൗണ്ട് മിക്സ് – കണ്ണൻ ഗണപത്
സ്റ്റിൽസ് – എസ് ബി കെ
മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ
Dulquer Salmaan’s I’m Game Set for August 20 Release; Wayfarer Films Unveils Massive Onam Action Entertainer
Dulquer Salmaan’s much-awaited pan-Indian action thriller I’m Game will release worldwide on August 20, 2026 as a grand Onam release. Directed by Nahas Hidayath and backed by Wayfarer Films.