Prashanth Neel – Jr. NTR കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം Dragonന്റെ ഗ്ലിംപ്സ് പുറത്തിറങ്ങി. ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. മാസ്സ് ലുക്കിലും അതിശക്തമായ ആക്ഷൻ അവതാരത്തിലുമാണ് എൻടിആറിനെ ഗ്ലിംപ്സിൽ അവതരിപ്പിച്ചിരിക്കുന്നത്. 2027 ജൂൺ 11നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
K.G.F: Chapter 1, K.G.F: Chapter 2, Salaar എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ‘ഡ്രാഗൺ’ കാത്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്സ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ചിത്രത്തിൽ ജൂനിയർ എൻടിആർ “ലൂഗർ” എന്ന കഥാപാത്രമായാണ് എത്തുന്നത്. Afghan Trading Companyയുടെ Assassin in Chief ആയുള്ള കഥാപാത്രത്തിന്റെ തീവ്രതയും മാസ്സ് സ്ക്രീൻ പ്രസൻസും ഗ്ലിംപ്സിൽ വ്യക്തമാണ്. ഇന്ത്യൻ നാർക്കോട്ടിക്സ് ബ്യൂറോ ചീഫായ രഘുവീർ റാത്തോഡായി Anil Kapoor എത്തുമ്പോൾ, Afghanistan Logistics Head ആയ ജലീൽ റഹ്മാൻ എന്ന കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയതാരം Biju Menon അവതരിപ്പിക്കുന്നു.
അതോടൊപ്പം, Afghan Trading Companyയുടെ ബോസായ ദാദാ സർക്കാർ എന്ന കഥാപാത്രത്തിൽ Ashutosh Rana എത്തുന്നു. സുജോയ് സർക്കാർ എന്ന കഥാപാത്രമായി അൻഷുമാൻ പുഷ്കർ, ബോബി സർക്കാർ ആയി സിദ്ധാന്ത് ഗുപ്ത, അക്കൗണ്ടന്റായ റാവുവായി ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തിലുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള കഥാപാത്രങ്ങളെയും ഗ്ലിംപ്സ് പരിചയപ്പെടുത്തുന്നുണ്ട്.
അഫ്ഗാൻ ട്രേഡിംഗ് കമ്പനിയും ഗോൾഡൻ ട്രേഡിംഗ് കമ്പനിയും കേന്ദ്രീകരിച്ച് രാഷ്ട്രീയം, ക്രൈം, ആക്ഷൻ ഘടകങ്ങൾ കോർത്തിണക്കിയ വമ്പൻ സിനിമാറ്റിക് ലോകമാണ് ‘ഡ്രാഗൺ’ ഒരുക്കുന്നതെന്ന് ഗ്ലിംപ്സ് വ്യക്തമാക്കുന്നു. വലിയ കാൻവാസിൽ അതീവ സ്റ്റൈലിഷും തീവ്രവുമായ ആക്ഷൻ ദൃശ്യങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം.
The massive glimpse of #Dragon starring #JrNTR and directed by #PrashanthNeel is taking over social media 🔥
Malayalam star #BijuMenon plays a crucial role in this high-voltage pan-Indian action epic.#DragonGlimpse #NTR #RaviBasrur #IndianCinema #TSeries pic.twitter.com/AUFbvJF7Wb— CinemaCafe™ Media (@cinemacafemedia) May 20, 2026
Rukmini Vasanth നായികയായി എത്തുന്ന ചിത്രത്തിൽ Khushbu Sundar, Guru Somasundaram, രാജീവ് കനകല, ശത്രു, പ്രഭാസ് ശ്രീനു തുടങ്ങി വമ്പൻ താരനിരയും അണിനിരക്കുന്നു.
Mythri Movie Makers, NTR Arts ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. T-Series അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് Ravi Basrur ആണ്.
ഛായാഗ്രഹണം ഭുവന ഗൗഡ, എഡിറ്റിംഗ് പ്രണവ് ശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ ടി. എൽ. വെങ്കടചലപതി എന്നിവർ നിർവഹിക്കുന്നു. പീറ്റർ ഹെയ്ൻ, ചേതൻ ഡിസൂസ എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുമ്പോൾ, വിഎഫ്എക്സ് സൂപ്പർവൈസർ രാഘവ് തമ്മാരെഡ്ഡിയാണ്.
Teaser Link: https://www.youtube.com/watch?v=X5Ytvu0gxAA
Prashanth Neel – Jr. NTR’s Dragon Glimpse Goes Viral; Biju Menon in a Powerful Role
The glimpse of Prashanth Neel and Jr. NTR’s pan-Indian action epic Dragon is creating waves online. Biju Menon plays a crucial role alongside Jr. NTR, Anil Kapoor and Rukmini Vasanth.