Satyadev Kancharana നായകനായി എത്തുന്ന പുതിയ ചിത്രം Samavarthiയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നടനെന്ന നിലയിൽ ശ്രദ്ധ നേടിയ സത്യദേവിന്റെ കരിയറിലെ പതിനാറാമത്തെ നായക ചിത്രമായാണ് ‘സമവർത്തി’ ഒരുങ്ങുന്നത്.
Rudra Pictures, Panchabhoota Productions എന്നീ ബാനറുകളിൽ ശിവചരൺ റെഡ്ഡി ജാക്കിഡി, ശശിധർ റെഡ്ഡി പദമതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. Ajay Nag V ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇക്കോളജിക്കൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ വലിയ തിയറ്റർ റിലീസിനായാണ് ചിത്രം ഒരുങ്ങുന്നത്. പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. തീവ്രമായ ലുക്കിൽ ഹെഡ്ഫോൺ ധരിച്ച് സംഗീതം കേട്ട് നിൽക്കുന്ന സത്യദേവിന് നേരെ മഴുവും കത്തിയുമായി ആളുകൾ ആക്രമിക്കാൻ എത്തുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്.
പ്രകൃതിയുടെ വന്യതയും ശക്തിയും സൂചിപ്പിക്കുന്ന രീതിയിലാണ് പോസ്റ്ററിന്റെ ഡിസൈൻ. പശ്ചാത്തലത്തിലുള്ള കടുവയുടെ സാന്നിധ്യവും ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ പ്രീ-ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
#SatyadevKancharana’s intense new film #Samavarthi gets a powerful first look 🔥🐅
Directed by #AjayNagV, the ecological action thriller promises a unique cinematic experience blending nature, survival and action. 🎬#SamavarthiMovie #Satyadev #TeluguCinema #PanIndianMovie pic.twitter.com/Xt8eYR9ok1
— CinemaCafe™ Media (@cinemacafemedia) May 22, 2026
‘സമവർത്തി’ സത്യദേവിന്റെ കരിയറിലെ ഏറ്റവും തീവ്രമായ ആക്ഷൻ ചിത്രങ്ങളിലൊന്നായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. പ്രകൃതിയും പരിസ്ഥിതി സംഘർഷങ്ങളും ആക്ഷനുമായി ഇഴചേർന്ന പുതിയൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനാണ് ചിത്രത്തിന്റെ ശ്രമം. തികച്ചും വ്യത്യസ്തമായ ഒരു ആക്ഷൻ മേഖലയിൽ തന്റെ കരിയർ വികസിപ്പിക്കാനുള്ള ശ്രമമായാണ് ഈ ചിത്രം സത്യദേവ് കാണുന്നത്.
Dileesh Pothan, Rajeev Kanakala, ഗണവി ലക്ഷ്മൺ, രവീന്ദ്ര വിജയ്, മോഹൻ ഭഗത് എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാണ്.
സാങ്കേതിക പ്രവർത്തകർ:
നിർമ്മാതാക്കൾ – ശിവചരൺ റെഡ്ഡി ജക്കിഡി, ശശിധർ റെഡ്ഡി പദമതി
സംവിധാനം – അജയ് നാഗ് വി
ഛായാഗ്രഹണം – ഹർഷ മല്ലികാർജുൻ, ദേവ് ദീപ് ഗണ്ഡികുണ്ട്
എഡിറ്റർ – ആദിത്യ തിവാരി
സംഗീതം – സിൻജിത്ത് യെരമില്ലി
കലാസംവിധാനം – മൊണ്ട്രു രവികുമാർ
കോസ്റ്റ്യൂം ഡിസൈനർ – പ്രിയങ്ക റെബേക്ക ശ്രീനിവാസ്
പ്രൊഡക്ഷൻ ഡിസൈനർ – ഉല്ലാസ് ഹൈദൂർ
ക്രിയേറ്റീവ് പ്രൊഡ്യൂസർ – വിനയ് റെഡ്ഡി മാമിഡി
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഉജ്വൽ ബി എം
❤️പിആർഒ – ശബരി
Satyadev’s Samavarthi First Look Unveiled; Ecological Action Thriller Creates Buzz
Satyadev Kancharana’s upcoming film Samavarthi is an ecological action thriller directed by Ajay Nag V. The intense first look poster has already created excitement among movie lovers.