സൂപ്പർതാരം രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയിലർ 2’ ട്രെയ്ലർ പുറത്തിറങ്ങി. ഒക്ടോബർ 15ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. കേരളത്തിലും കർണാടകത്തിലും ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം ‘ജയിലറി’ന്റെ രണ്ടാം ഭാഗമാണ്. ആദ്യ ചിത്രത്തിലെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടും എത്തുമ്പോൾ, കൂടുതൽ വലിയ കാൻവാസും ആക്ഷനും മാസ് മുഹൂർത്തങ്ങളുമാണ് ട്രെയ്ലർ വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിലും കർണാടകത്തിലും ചിത്രത്തിന്റെ വിതരണാവകാശം വലിയ തുകയ്ക്കാണ് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയതെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിൽ വിപുലമായ തിയറ്റർ റിലീസാണ് ലക്ഷ്യമിടുന്നതെന്നും വിതരണക്കാർ വ്യക്തമാക്കുന്നു.
മലയാളി പ്രേക്ഷകർക്ക് ആവേശം പകരുന്ന മറ്റൊരു ഘടകം മോഹൻലാലിന്റെ സാന്നിധ്യമാണ്. ആദ്യ ഭാഗത്തിലെ അതിഥി വേഷത്തിന് പിന്നാലെ രണ്ടാം ഭാഗത്തിലും മോഹൻലാൽ എത്തുന്നു. ട്രെയ്ലറിലും താരത്തിന്റെ മാസ് അവതരണത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ആദ്യ ഭാഗത്തിൽ ശ്രദ്ധ നേടിയ ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിന്റെ ഭാഗമാകുന്നു. ഇവർക്കൊപ്പം കൂടുതൽ താരങ്ങളുടെ അതിഥി സാന്നിധ്യവും ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സംഗീതം, വൈകാരിക മുഹൂർത്തങ്ങൾ, സ്റ്റൈലിഷ് അവതരണം എന്നിവയ്ക്കൊപ്പം നെൽസൺ ദിലീപ്കുമാർ ചിത്രങ്ങളുടെ സവിശേഷതയായ ബ്ലാക്ക് ഹ്യൂമറും ട്രെയ്ലറിൽ ഇടംപിടിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിലെ ലോകം നിലനിർത്തിക്കൊണ്ട് അതിന്റെ വ്യാപ്തി വർധിപ്പിച്ചാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന സൂചനയും ട്രെയ്ലർ നൽകുന്നു.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരും താരനിരയിലുണ്ട്. ഇവരിൽ ചിലരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആദ്യ ഭാഗത്തിലെ പരിചിത കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്നതാണ് ‘ജയിലർ 2’.
ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നത്. ട്രെയ്ലറിലെ രജനികാന്തിന്റെ മാസ് രംഗങ്ങൾക്ക് അനിരുദ്ധിന്റെ പശ്ചാത്തലസംഗീതവും കരുത്തേകുന്നു. ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റ് ഗാനങ്ങളുടെ ലിറിക് വീഡിയോകളും മ്യൂസിക് ആൽബവും അണിയറപ്രവർത്തകർ അവതരിപ്പിച്ചിട്ടുണ്ട്.
🔥 Muthuvel Pandian is BACK!
The #Jailer2 trailer is OUT NOW, bringing Rajinikanth back in mass style alongside Mohanlal & Shiva Rajkumar.
🎬 Worldwide in theatres October 15
📍 Kerala & Karnataka: Sree Gokulam Movies
#Rajinikanth #Mohanlal https://t.co/xKVKVkThXa— CinemaCafe™ Media (@cinemacafemedia) October 5, 2026
ഒക്ടോബർ 15ന് ആഗോള റിലീസായി എത്തുന്ന ‘ജയിലർ 2’ കേരളത്തിലും കർണാടകത്തിലും വലിയ റിലീസായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രീ ഗോകുലം മൂവീസിന്റെ പദ്ധതി.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – നെൽസൺ ദിലീപ്കുമാർ; നിർമ്മാണം – കലാനിധി മാരൻ; ബാനർ – സൺ പിക്ചേഴ്സ്; ഛായാഗ്രഹണം – വിജയ് കാർത്തിക് കണ്ണൻ; എഡിറ്റിങ് – ആർ. നിർമ്മൽ; സംഗീതം – അനിരുദ്ധ് രവിചന്ദർ; പ്രൊഡക്ഷൻ ഡിസൈൻ – ഡോ. കെ. കിരൺ; ആക്ഷൻ – ചേതൻ ഡി’സൂസ; കോസ്റ്റ്യൂം ഡിസൈൻ – പല്ലവി സിംഗ്, മുതുൽ ഹഫീസ്; സൗണ്ട് മിക്സ് – സുരേൻ ജി.; സൗണ്ട് ഡിസൈൻ – സുരേൻ ജി., എസ്. അളഗിയകൂത്തൻ; കളറിസ്റ്റ് – ആൻഡ്രിയാസ് ബ്രൂക്കൽ; DI ലാബ് – അന്നപൂർണ സ്റ്റുഡിയോസ്; VFX പ്രൊഡ്യൂസർ – സന്തോഷ് രാജു; മേക്കപ്പ് – പട്ടണം റഷീദ്, സി. ഹരിനാഥ്; സ്റ്റിൽസ് – വി. സിത്തിരസു; പബ്ലിസിറ്റി ഡിസൈൻ – കബിലൻ ചെല്ലയ്യ; പ്രൊഡക്ഷൻ കൺട്രോളർമാർ – ഡി. രമേഷ് കുച്ചിരായർ, ആർ.എസ്. സുരേഷ് മണിയൻ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സുനിൽ റെഡ്ഡി; കേരള–കർണാടക വിതരണം – ശ്രീ ഗോകുലം മൂവീസ്; കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ – ഡ്രീം ബിഗ് ഫിലിംസ്; ❤️ പി.ആർ.ഒ – ശബരി.
Jailer 2 Trailer Out: Rajinikanth Returns as Muthuvel Pandian; Worldwide Release on October 15
The Jailer 2 trailer is out now, bringing Rajinikanth back as Muthuvel Pandian alongside Mohanlal and Shiva Rajkumar. Directed by Nelson Dilipkumar, the film releases worldwide on October 15.