യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത് നായകനായി എത്തിയ “യൂത്ത്” (Youth) കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയം കൊയ്യുന്നു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിച്ച ഈ ചിത്രം, വലിയ റിലീസുകൾക്കിടയിലും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നേറുന്നത്. വയലൻസോ രക്തച്ചൊരിച്ചിലോ ഇല്ലാത്ത, കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ‘പക്കാ ഫൺ പാക്കേജ്’ എന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രധാന അഭിപ്രായം.
ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന കുതിപ്പ്
ആദ്യ ദിനത്തേക്കാൾ ഉയർന്ന കളക്ഷൻ നാലാം ദിനത്തിൽ നേടിക്കൊണ്ട് ചിത്രം ബോക്സ് ഓഫീസിൽ അത്ഭുതം സൃഷ്ടിക്കുകയാണ്. ടെൻഷനുകളില്ലാതെ ചിരിച്ചാസ്വദിക്കാവുന്ന ഒരു സിനിമ എന്ന നിലയിൽ യുവപ്രേക്ഷകരും കുടുംബങ്ങളും ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തിലെ പല തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുന്നത്.
#Youth continues its winning run in Kerala 🔥🎬
Housefull shows & strong word-of-mouth for Ken Karunaas’ debut film ❤️
A fun family entertainer loved by all 💥#YouthMovie #MalayalamCinema #BoxOfficeHit pic.twitter.com/w49l46sSYl
— CinemaCafe™ Media (@cinemacafemedia) March 23, 2026
ശ്രദ്ധേയമായി സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം
മലയാളികളുടെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ കൈകാര്യം ചെയ്ത അച്ഛൻ വേഷം വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്. നായകനായ കെനിനൊപ്പമുള്ള സുരാജിന്റെ കോമ്പിനേഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. സ്കൂൾ – കോളേജ് കാലഘട്ടത്തിലെ രസകരമായ നിമിഷങ്ങളും സൗഹൃദവും പ്രണയവും വൈകാരികതയും കൃത്യമായ അളവിൽ ചേർത്താണ് കെൻ കരുണാസ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
അണിയറയിലെയും അരങ്ങിലെയും വിശേഷങ്ങൾ:
-
താരനിര: മലയാളി താരം അനിഷ്മ അനിൽകുമാറാണ് നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
-
സംഗീതം: ജി.വി. പ്രകാശ് കുമാർ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റുകളാണ്.
-
നിർമ്മാണം: പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
❤️PRO: ശബരി
Youth Movie Becomes Hit in Kerala; Ken Karunaas Debut Wins Audience Hearts
Ken Karunaas’ debut film Youth is a box office success in Kerala with housefull shows. A fun family entertainer loved by audiences.