മലയാള സിനിമയിൽ ശ്രദ്ധേയമായ വിജയങ്ങൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ പുതിയ ചിത്രം ‘മധുവിധു’ ടീസർ റിലീസ് ചെയ്തു. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം പൂർണ്ണമായും ഒരു ഫാമിലി റൊമാന്റിക് കോമഡി പാക്കേജായാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പെണ്ണില്ലാത്ത വീടും അഞ്ച് ആണുങ്ങളും!
അഞ്ച് പുരുഷന്മാർ മാത്രം താമസിക്കുന്ന, സ്ത്രീകൾ ഇല്ലാത്ത ഒരു കുടുംബത്തിന്റെ രസകരമായ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഷറഫുദ്ദീനൊപ്പം ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ എന്നിവരുടെ സാന്നിധ്യം ആദ്യാവസാനം ചിരി പടർത്തുന്ന ഒരു ഫൺ ഫിലിം ആയിരിക്കും ‘മധുവിധു’ എന്ന ഉറപ്പ് നൽകുന്നു.
#Madhuvidhu teaser out now 😄🎬Sharafudheen teams up with debutant Kalyani Panicker for a fun family romantic comedyReleasing May 1 🍿#MalayalamCinema #MovieTeaser #Sharafudheen pic.twitter.com/MBWrdfIMCZ
— CinemaCafe™ Media (@cinemacafemedia) March 24, 2026
അണിയറയിലെ കരുത്തർ:
-
നിർമ്മാണം: അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്. ബാബുവേട്ടൻ പ്രൊഡക്ഷൻസും സഹനിർമ്മാണത്തിൽ പങ്കാളികളാണ്.
-
രചന: ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
-
സംഗീതം: ‘ഹൃദയം’ ഫെയിം ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന് ഈണം പകരുന്നത്.
-
ഛായാഗ്രഹണം: വിശ്വജിത് ഒടുക്കത്തിൽ.
ശ്രീജയ, അമൽ ജോസ്, സഞ്ജു മധു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘ഗഗനചാരി’, ‘പൊന്മാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് പാർട്ണർ.
ഈ വേനലവധിക്കാലത്ത് കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ പാകത്തിലുള്ള ഒരു ക്ലീൻ എന്റർടൈനറായിരിക്കും ‘മധുവിധു’ എന്ന് ടീസർ ഉറപ്പുനൽകുന്നു.
❤️PRO: ശബരി
Sharafudheen’s Madhuvidhu Teaser Out; Romantic Comedy Set for May 1 Release
Sharafudheen and debutant Kalyani Panicker star in the family romantic comedy Madhuvidhu. The teaser is out now, and the film releases on May 1.