റോക്കിംഗ് സ്റ്റാർ യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ കർണാടകയിൽ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത ഏറ്റവും വലിയ തിയേറ്റർ റിലീസിനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് ലക്ഷ്യമിട്ട് റെക്കോർഡ് എണ്ണം സ്ക്രീനുകളിലും ഷോകളിലുമായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
പ്രത്യേകിച്ച് ബെംഗളൂരു നഗരത്തിൽ, ആദ്യദിവസം തന്നെ റെക്കോർഡ് എണ്ണം ഷോകൾ ഒരുക്കി തിയേറ്റർ പ്രദർശന ചരിത്രത്തിൽ പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം. അതിരാവിലെ പ്രത്യേക ഷോകളും ഉൾപ്പെടുത്തി ആദ്യദിവസം തന്നെ സംസ്ഥാനമൊട്ടാകെയുള്ള പ്രേക്ഷകർക്ക് ചിത്രം കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കർണാടകയിലെ വിതരണവും ഈ രണ്ട് നിർമാണ കമ്പനികൾ തന്നെ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ഒരു ഇന്ത്യൻ ചിത്രത്തിനായി ഇതുവരെ നടപ്പിലാക്കിയതിൽ ഏറ്റവും വലിയ വിതരണ തന്ത്രങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
🔥 #Toxic is gearing up for Karnataka's biggest-ever theatrical release!
Starring #Yash, Toxic: A Fairy Tale for Grown-Ups is set for a record-breaking opening with the highest number of screens and shows ever planned across Karnataka.
🎬 Directed by #GeethuMohandas
🌍… pic.twitter.com/QLUMTZeZdw— CinemaCafe™ Media (@cinemacafemedia) August 7, 2026
വെങ്കട്ട് കെ. നാരായണനും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ, യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Yash’s Toxic Set for Karnataka’s Biggest-Ever Theatrical Release | Record Opening Planned
Yash’s Toxic: A Fairy Tale for Grown-Ups is gearing up for the biggest theatrical release in Karnataka’s history with a record number of screens and shows. Directed by Geethu Mohandas, the film releases worldwide on August 26, 2026.