ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി ഫാമിലി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ പ്രീ റിലീസ് ഇവന്റിനായി സംവിധായകൻ എസ്.എസ്. രാജമൗലി നാളെ കൊച്ചിയിലെത്തും. സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളിൽ നടക്കുന്ന പ്രീ റിലീസ് ചടങ്ങിൽ രാജമൗലി മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന രാജമൗലി തന്നെയാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. ഒക്ടോബർ 2ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളിലെത്തും.
നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധ നേടിയ ആർക്കാ മീഡിയ വർക്ക്സും ഷോയിംഗ് ബിസിനസും ചേർന്നാണ് നിർമ്മാണം. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരാണ് നിർമ്മാതാക്കൾ.
കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ വിതരണ വിഭാഗമായ ഭാവന റിലീസ് ആണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തുവിട്ട ട്രെയ്ലറിൽ മോഹൻലാലിന്റെ അവതരണവും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
ഫാന്റസിയും നർമവും കുടുംബബന്ധങ്ങളിലെ വൈകാരിക നിമിഷങ്ങളും ചേർത്താണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒരുക്കിയിരിക്കുന്നത്. തന്റെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷത്തിലാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. ബാലതാരം സാറയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാല ഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എസ്.എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്മെന്റ് നിർവഹിച്ച ചിത്രത്തിന്റെ കോ-റൈറ്റർ ഹംസ അലിയാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിങ്ങും നിർവഹിക്കുന്നു.
🔥 SS Rajamouli is coming to Kochi!
He will attend the #DontTroubleTheTrouble pre-release event tomorrow, Sept 28, at Lulu Mall Kochi from 6 PM.
🎬 Fahadh Faasil’s fantasy entertainer hits theatres worldwide Oct 2.#SSRajamouli #FahadhFaasil pic.twitter.com/G4j7AfrVgi— CinemaCafe™ Media (@cinemacafemedia) September 27, 2026
ഒക്ടോബർ 2ലെ ആഗോള റിലീസിന് മുന്നോടിയായി നടക്കുന്ന കൊച്ചിയിലെ പ്രീ റിലീസ് ഇവന്റിൽ എസ്.എസ്. രാജമൗലിയുടെ സാന്നിധ്യം ചിത്രത്തിന്റെ മലയാളം പ്രമോഷനിലെ പ്രധാന പരിപാടികളിലൊന്നാകും.
അണിയറ പ്രവർത്തകർ: അവതരണം – എസ്.എസ്. രാജമൗലി; സംവിധാനം – ശശാങ്ക് യെലേട്ടി; നിർമ്മാണം – ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ; ബാനറുകൾ – ആർക്കാ മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ്; സ്ക്രിപ്റ്റ് ഡെവലപ്മെന്റ് – എസ്.എസ്. കാഞ്ചി; കോ-റൈറ്റർ – ഹംസ അലി; സംഗീതം, പശ്ചാത്തല സംഗീതം – കാല ഭൈരവ; ഛായാഗ്രഹണം – ബാലാജി സുബ്രഹ്മണ്യം; എഡിറ്റിങ് – പ്രവീൺ ആന്റണി; കൊറിയോഗ്രഫി – സുധൻ; കോസ്റ്റ്യൂം ഡിസൈൻ, സ്റ്റൈലിങ് – രാമ രാജമൗലി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ്.എസ്. ശശാങ്ക്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡി. സതീഷ് കുമാർ; ലൈൻ പ്രൊഡ്യൂസർ – രാഹുൽ ഷാലി; പ്രൊഡക്ഷൻ കൺട്രോളർ – ഡി. യോഗാനന്ദ്; കേരള വിതരണം – ഭാവന റിലീസ്; ❤️ പി.ആർ.ഒ – പ്രതീഷ് ശേഖർ.
SS Rajamouli in Kochi Tomorrow for Don’t Trouble the Trouble Pre-Release Event; Fahadh Faasil Film Releases October 2
SS Rajamouli will attend the Don’t Trouble the Trouble pre-release event at Lulu Mall, Kochi, on September 28 at 6 PM. The Fahadh Faasil-starrer releases worldwide on October 2, 2026.