സംഗീത് പ്രതാപിനെയും ഷറഫുദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. “കാതങ്ങൾ ദൂരെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് മുജീബ് മജീദ് ആണ്. ശബരീഷ് വർമ്മ രചിച്ച വരികൾക്ക് സഞ്ജിത്ത് ഹെഗ്ഡെ ശബ്ദം നൽകിയിരിക്കുന്നു. റിയ അന്ന റോയ്, മോസസ് ടോബി, ആദ്യ അനീഷ്, നിള രാജ്, വിഷ്ണുദത് സന്തോഷ് എന്നിവരാണ് ഗാനത്തിൽ കോറസ് ആലപിച്ചിരിക്കുന്നത്.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ. നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഖില ഭാർഗവൻ നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രതികരണമാണ് നേടിയത്. കോമയിൽ നിന്ന് ഉണരുന്ന സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലമെന്ന സൂചന ടീസർ നൽകിയിരുന്നു.
ഒരു സാധാരണ മനുഷ്യന് അസാധാരണമായ കേൾവിശക്തി ലഭിച്ചതോടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ശബ്ദത്തിന്റെ പ്രാധാന്യം ഏറെ ഉയർത്തിക്കാട്ടുന്ന ചിത്രമായതിനാൽ സൗണ്ട് ഡിസൈനിലും സൗണ്ട് മിക്സിംഗിലും പുതിയ അനുഭവം സമ്മാനിക്കുന്ന സിനിമയായിരിക്കും എന്ന പ്രതീക്ഷയാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത്.
🎵 #KaathangalDhoore is OUT NOW! ❤️
The first single from #ItsAMedicalMiracle, starring #SangeethPrathap and #Sharafudheen, is now streaming.
🎼 Music by #MujeebMajeed
🎤 Sung by #SanjithHegde
✍️ Lyrics by #ShabareeshVarma
🎬 Directed by #ShyaminGireesh#MalayalamCinema… pic.twitter.com/QRVj16wHMS— CinemaCafe™ Media (@cinemacafemedia) August 7, 2026
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോഴത്തെ ടീസറും ചിത്രത്തോടുള്ള പ്രേക്ഷക കൗതുകം വർധിപ്പിച്ചിരുന്നു. സംഗീത് പ്രതാപും ഷറഫുദീനും ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളിലാണ് ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സും നേരത്തെ സ്വന്തമാക്കിയിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവർക്കൊപ്പം കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. കേരളത്തിലെ വിതരണം ഡ്രീം ബിഗ് ഫിലിംസ് നിർവഹിക്കുന്നു.
അണിയറ പ്രവർത്തകർ
ഛായാഗ്രഹണം: അഖിൽ സേവ്യർ
എഡിറ്റർ: രാകേഷ് ചെറുമഠം
സംഗീതം: മുജീബ് മജീദ്
സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
മേക്കപ്പ്: റോണക്സ് സേവ്യർ
വസ്ത്രാലങ്കാരം: ആരതി ഗോപാൽ
പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം
കലാസംവിധാനം: അപ്പുണ്ണി സാജൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: വിഷ്ണു ദേവ്, അജിത് ജോസ്
വി.എഫ്.എക്സ്: പ്രൊമൈസ് വി.എഫ്.എക്സ്, മാർജ്ജാര വി.എഫ്.എക്സ്
അസോസിയേറ്റ് ഡയറക്ടർ: മുബീൻ റാഫി
പ്രോജക്ട് ഡിസൈനർ: അമൃത മോഹൻ
അസോസിയേറ്റ് ക്യാമറാമാൻ: വിശോക് കളത്തിൽ
ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ
സ്റ്റിൽസ്: സിനറ്റ് സേവ്യർ
അസിസ്റ്റന്റ് ഡയറക്ടർമാർ: ആൽബിൻ ഷാജി, ഷഫീഖ്
ഡിസൈൻസ്: യെല്ലോ ടൂത്സ്
ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്
ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ
❤️പി.ആർ.ഒ: ശബരി
Kaathangal Dhoore Song Out Now | First Single from It’s a Medical Miracle Released
The first single Kaathangal Dhoore from It’s a Medical Miracle, starring Sangeeth Prathap and Sharafudheen, is out now. Composed by Mujeeb Majeed, the film is directed by Shyamin Gireesh.