സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി സൂര്യ നാളെ തലസ്ഥാന നഗരിയായ തിരുവനന്തപുരം എത്തുന്നു. വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ സൂര്യ പങ്കെടുക്കും. ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് 14-നാണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്നത്. കേരളത്തിലെ വിതരണാവകാശം ന്യൂ സൂര്യ ഫിലിംസ് സ്വന്തമാക്കിയിട്ടുണ്ട്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി സഹകരിച്ചാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങും. ഇതിനോടകം പുറത്തിറങ്ങിയ ഗാനങ്ങൾ മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിട്ടുണ്ട്. ടീസറും ഗാനങ്ങളും നൽകുന്ന സൂചനപ്രകാരം, കുടുംബബന്ധങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും വെങ്കി അറ്റ്ലൂരിയുടേതാണ്.
🔥 Suriya is coming to Thiruvananthapuram!The star will attend the Kerala pre-release event of #ViswanathAndSons tomorrow at 6 PM at Lulu Mall, Thiruvananthapuram.Directed by #VenkyAtluri and starring #MamithaBaiju, the family entertainer releases worldwide on August 14,… pic.twitter.com/wiBSJN1frv
— CinemaCafe™ Media (@cinemacafemedia) August 7, 2026
രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും സ്വന്തമാക്കുന്നു.
അണിയറ പ്രവർത്തകർ
ഛായാഗ്രഹണം: നിമിഷ് രവി
സംഗീതം: ജി.വി. പ്രകാശ് കുമാർ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി)
ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു
കലാസംവിധാനം: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ
ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്
നൃത്തസംവിധാനം: ശേഖർ വിജെ, വിജയ് ബിന്നി
സംഭാഷണം: കെ. എൻ. വിജയകുമാർ
ചീഫ് കോ-ഡയറക്ടർ: ശ്രീവാസ്തവ
കോ-ഡയറക്ടർ: അഞ്ജി ചോഡപനിഡി
വിഎഫ്എക്സ് സൂപ്പർവൈസർ: വാസുദേവ റാവു മൊജ്ജാദ
ഡി.ഐ.: ന്യൂബ് സ്റ്റുഡിയോസ്
കളറിസ്റ്റ്: വൈശാഖ് ശിവ
ഡോൾബി അറ്റ്മോസ് മിക്സ്: ടി. ഉദയ് കുമാർ
ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല
ചീഫ് അസോസിയേറ്റ് എഡിറ്റർ: ബലറാം കൃഷ്ണൻ
അസോസിയേറ്റ് എഡിറ്റർ: ശ്രീനിവാസ് നദിമിണ്ടി
കോസ്റ്റ്യൂം ഡിസൈനർമാർ: അർച്ചന റാവു, സന്ധ്യ സബ്ബവരപു
മോഷൻ ജിഎഫ്എക്സ്: സബാരി രാമിറോ
പ്രൊഡക്ഷൻ കൺട്രോളർ: രുദ്രേഷ് എസ്
പബ്ലിസിറ്റി ഡിസൈനർ: കബിലൻ
ഡിജിറ്റൽ മാർക്കറ്റിംഗ്: സന്ദീപ് കുൽക്കർണി
❤️പി.ആർ.ഒ: ശബരി
Suriya to Visit Thiruvananthapuram Tomorrow for Viswanath & Sons Pre-Release Event at Lulu Mall
Actor Suriya will visit Thiruvananthapuram on August 8 for the Kerala pre-release event of Viswanath & Sons at Lulu Mall. Directed by Venky Atluri, the family entertainer releases worldwide on August 14, 2026.