അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധം’ റിലീസിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറുകയാണ്. മൂന്ന് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. ട്രെയ്ലറിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ ചിത്രത്തോടുള്ള പ്രതീക്ഷകളെ കൂടുതൽ ഉയർത്തുകയാണ്.
2026 ജൂലൈ 3-നാണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ജി.എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനാകുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസിന്റെയും അഭിഷേക് പിക്ചേഴ്സിന്റെയും ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചിത്രം അവതരിപ്പിക്കുമ്പോൾ താരക് സിനിമാസ് സഹനിർമ്മാണ പങ്കാളികളാണ്.
ഹൈദരാബാദിലെ പ്രസാദ് പി.സി.എക്സ് സ്ക്രീനിൽ നടന്ന ഗംഭീര ചടങ്ങിലൂടെയാണ് ട്രെയ്ലർ പുറത്തിറക്കിയത്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ പ്രകാരം, ചിത്രത്തിന്റെ ദൃശ്യവിസ്മയവും അവതരണ ശൈലിയും പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ്.
ബ്രഹ്മാണ്ഡമായ സെറ്റുകളും, അത്യാധുനിക വിഷ്വൽ എഫക്റ്റുകളും, വിപുലമായ യുദ്ധരംഗങ്ങളും, നിഗൂഢ ലോകങ്ങളുമൊക്കെ ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുരാതന ക്ഷേത്രങ്ങൾ, മറഞ്ഞുകിടക്കുന്ന നിധികൾ, ദിവ്യശക്തികൾ, നഷ്ടപ്പെട്ടുപോയ ഇതിഹാസങ്ങൾ എന്നിവയെ പശ്ചാത്തലമാക്കി ഒരു വമ്പൻ സാഹസിക അനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോകുന്നത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിഷ്വൽ സ്പെക്ടക്കിളുകളിലൊന്നായി മാറാനൊരുങ്ങുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ്.
നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. ഉത്തരേന്ത്യൻ തിയേറ്റർ വിതരണാവകാശവും സീ സ്റ്റുഡിയോസിനാണ്.
The #Nagabandham trailer has crossed an impressive 30 million views in just 3 days! 🔥✨ Directed by Abhishek Nama and starring Virat Karrna, this epic fantasy adventure is set for a worldwide release on July 3, 2026. 🎬🐍#Nagabandham #ViratKarrna #AbhishekNama #NabhaNatesh… pic.twitter.com/fU5PyJ7dtS
— CinemaCafe™ Media (@cinemacafemedia) June 22, 2026
അതേസമയം, ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയപ്പോൾ, സ്റ്റാർ മാ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ ഏറ്റെടുത്തു. മറ്റ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോസിനാണ് ലഭിച്ചിരിക്കുന്നത്.
അണിയറ പ്രവർത്തകർ
രചന, സംവിധാനം: അഭിഷേക് നാമ
നിർമ്മാണം: കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി
അവതരണം: ലക്ഷ്മി ഇറ, ദേവാൻഷ് നാമ
സഹനിർമ്മാണം: താരക് സിനിമാസ്
ഛായാഗ്രഹണം: സൗന്ദർ രാജൻ എസ്
സംഗീതം: അഭേ, ജുനൈദ് കുമാർ
പശ്ചാത്തല സംഗീതം: ജുനൈദ് കുമാർ
എഡിറ്റിംഗ്: ആർ.സി. പനവ്
പ്രൊഡക്ഷൻ ഡിസൈൻ: അശോക് കുമാർ
സിഇഒ: വാസു പൊടിനി
സംഭാഷണം: കല്യാൺ ചക്രവർത്തി
അഡീഷണൽ ഡയലോഗ്സ്: അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക
ആക്ഷൻ: കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (USA), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്
കൊറിയോഗ്രഫി: ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ
വി.എഫ്.എക്സ് ഡയറക്ടർ: അഭിഷേക് നാമ
വി.എഫ്.എക്സ്: തണ്ടർ സ്റ്റുഡിയോസ്
വി.എഫ്.എക്സ് സൂപ്പർവൈസർ: ദേവ് ബാബു ഗാന്ധി (ബുജ്ജി)
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ്
കളർ: റെഡ് ചില്ലീസ്
സീനിയർ കളറിസ്റ്റ്: കെൻ മെറ്റ്സ്കർ
ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ
പബ്ലിസിറ്റി ഡിസൈൻ: കാനി സ്റ്റുഡിയോ
സ്റ്റിൽസ്: സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ
മാർക്കറ്റിംഗ്: അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ
❤️പിആർഒ: ശബരി
Nagabandham Trailer Crosses 30 Million Views: Abhishek Nama & Virat Karrna’s Epic Fantasy Arrives July 3, 2026
The trailer of Nagabandham has crossed 30 million views in just three days. Directed by Abhishek Nama and starring Virat Karrna, the pan-Indian fantasy spectacle releases worldwide on July 3, 2026.