അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധ’ത്തിലെ പുതിയ ഗാനമായ “വീരനാഗ” ജൂൺ 26ന് പുറത്തിറങ്ങും. നാഗ സന്യാസിമാരുടെ ജീവിതവും ആത്മീയ പാരമ്പര്യവും ആഘോഷിക്കുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
2026 ജൂലൈ 3-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ജി.എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനാകുന്ന ചിത്രം എൻ.ഐ.കെ സ്റ്റുഡിയോസിന്റെയും അഭിഷേക് പിക്ചേഴ്സിന്റെയും ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചിത്രം അവതരിപ്പിക്കുമ്പോൾ താരക് സിനിമാസ് സഹനിർമ്മാണ പങ്കാളികളാണ്.
മൂന്ന് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി വലിയ തരംഗമായി മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. അതോടെ ചിത്രത്തോടുള്ള പ്രേക്ഷക പ്രതീക്ഷയും ഗണ്യമായി ഉയർന്നിരിക്കുകയാണ്.
ബ്രഹ്മാണ്ഡ ദൃശ്യങ്ങളും അത്യാധുനിക വിഷ്വൽ എഫക്റ്റുകളും ഉൾപ്പെടുത്തി വമ്പൻ സിനിമാറ്റിക് അനുഭവമായാണ് ചിത്രം ഒരുങ്ങുന്നത്. പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, മറഞ്ഞുകിടക്കുന്ന നിധികൾ, ദിവ്യശക്തികൾ, നഷ്ടപ്പെട്ടുപോയ ഇതിഹാസങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്.
വിപുലമായ യുദ്ധരംഗങ്ങളും അതിഗംഭീരമായ ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യൻ സിനിമയിൽ പുതിയ സാങ്കേതിക നിലവാരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ്.
നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
The #Veeranaga song from #Nagabandham will be released on June 26! 🐍🔥 Celebrating the legacy of Naga sages and spiritual traditions, the epic fantasy starring Virat Karrna arrives worldwide on July 3, 2026. 🎬✨#Nagabandham #Veeranaga #ViratKarrna #AbhishekNama #PanIndiaMovie… pic.twitter.com/jaxGYszxaV
— CinemaCafe™ Media (@cinemacafemedia) June 23, 2026
ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.
അണിയറ പ്രവർത്തകർ
രചന, സംവിധാനം: അഭിഷേക് നാമ
നിർമ്മാണം: കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി
അവതരണം: ലക്ഷ്മി ഇറ, ദേവാൻഷ് നാമ
സഹനിർമ്മാണം: താരക് സിനിമാസ്
ഛായാഗ്രഹണം: സൗന്ദർ രാജൻ എസ്
സംഗീതം: അഭേ, ജുനൈദ് കുമാർ
പശ്ചാത്തല സംഗീതം: ജുനൈദ് കുമാർ
എഡിറ്റിംഗ്: ആർ.സി. പനവ്
പ്രൊഡക്ഷൻ ഡിസൈൻ: അശോക് കുമാർ
സിഇഒ: വാസു പൊടിനി
സംഭാഷണം: കല്യാൺ ചക്രവർത്തി
അഡീഷണൽ ഡയലോഗുകൾ: അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക
ആക്ഷൻ: കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (USA), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്
കൊറിയോഗ്രഫി: ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ
വി.എഫ്.എക്സ് ഡയറക്ടർ: അഭിഷേക് നാമ
വി.എഫ്.എക്സ്: തണ്ടർ സ്റ്റുഡിയോസ്
വി.എഫ്.എക്സ് സൂപ്പർവൈസർ: ദേവ് ബാബു ഗാന്ധി (ബുജ്ജി)
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ്
കളർ: റെഡ് ചില്ലീസ്
സീനിയർ കളറിസ്റ്റ്: കെൻ മെറ്റ്സ്കർ
ഓഡിയോഗ്രാഫർ: എം.ആർ. രാജാകൃഷ്ണൻ
പബ്ലിസിറ്റി ഡിസൈൻ: കാനി സ്റ്റുഡിയോ
സ്റ്റിൽസ്: സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ
മാർക്കറ്റിംഗ്: അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ
❤️പിആർഒ: ശബരി
Nagabandham’s Veeranaga Song to Release on June 26; Virat Karrna’s Epic Fantasy Arrives Worldwide on July 3, 2026
The new song ‘Veeranaga’ from Nagabandham will release on June 26. Directed by Abhishek Nama and starring Virat Karrna, the pan-Indian fantasy spectacle is set for a worldwide theatrical release on July 3, 2026.