അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ‘നാഗബന്ധ’ത്തിലെ പുതിയ ഗാനമായ ‘വീരനാഗ’യുടെ പ്രോമോ വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ പൂർണ പതിപ്പ് ജൂൺ 26-ന് പുറത്തിറങ്ങും. ഭഗവാൻ ശിവനെ ആരാധിക്കുന്ന നാഗ സന്യാസിമാരുടെ ആത്മീയ പാരമ്പര്യവും ജീവിതശൈലിയും ആഘോഷിക്കുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതെന്ന് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നു.
2026 ജൂലൈ 3-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ജി.എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനാകുന്ന ചിത്രം എൻ.ഐ.കെ സ്റ്റുഡിയോസിന്റെയും അഭിഷേക് പിക്ചേഴ്സിന്റെയും ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചിത്രം അവതരിപ്പിക്കുമ്പോൾ താരക് സിനിമാസ് സഹനിർമ്മാണ പങ്കാളികളാണ്.
‘നാഗസാധു താണ്ഡവം’ എന്ന രീതിയിലാണ് ‘വീരനാഗ’ ഗാനത്തെ അവതരിപ്പിക്കുന്നത്. നായകൻ വിരാട് കർണ്ണയുടെ ശക്തമായ ശിവതാണ്ഡവ പ്രകടനമാണ് ഗാനത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രോമോ വീഡിയോ നൽകുന്ന സൂചന. ആത്മീയതയും ആക്ഷനും ദൃശ്യവിസ്മയവും ഒരുമിച്ച് ചേർന്ന ഒരു വമ്പൻ അനുഭവമായിരിക്കും ഈ ഗാനം സമ്മാനിക്കുക എന്ന പ്രതീക്ഷയും ഇതിലൂടെ ഉയരുന്നുണ്ട്.
അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും അത്യാധുനിക വിഷ്വൽ എഫക്റ്റുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു.
പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, മറഞ്ഞുകിടക്കുന്ന നിധികൾ, ദിവ്യശക്തികൾ, നഷ്ടപ്പെട്ടുപോയ ഇതിഹാസങ്ങൾ എന്നിവയെ പശ്ചാത്തലമാക്കി ഒരു മഹത്തായ സാഹസിക കഥയാണ് ചിത്രം പറയുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയിരിക്കുന്ന വമ്പൻ യുദ്ധരംഗങ്ങളും അതിശയിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളും ചിത്രത്തെ വേറിട്ട അനുഭവമാക്കി മാറ്റുന്ന ഘടകങ്ങളാണ്.
ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റാണ്. ലോകോത്തര സാങ്കേതിക നിലവാരത്തോടെയും വിപുലമായ നിർമ്മാണ സ്കെയിലോടെയും ഒരുങ്ങുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ വലിയ ദൃശ്യാനുഭവങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ.
നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
The #VeeraNaga promo from #Nagabandham is out now! 🐍🔥 Featuring Virat Karrna's powerful Shiva Tandavam performance, the song celebrates the spiritual legacy of Naga sages ahead of the film's worldwide release on July 3, 2026. 🎬✨
— https://t.co/lEoZaivTQl#Nagabandham… pic.twitter.com/p5xyO59uws
— CinemaCafe™ Media (@cinemacafemedia) June 24, 2026
ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
അണിയറ പ്രവർത്തകർ
രചന, സംവിധാനം: അഭിഷേക് നാമ
നിർമ്മാണം: കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി
അവതരണം: ലക്ഷ്മി ഇറ, ദേവാൻഷ് നാമ
സഹനിർമ്മാണം: താരക് സിനിമാസ്
ഛായാഗ്രഹണം: സൗന്ദർ രാജൻ എസ്
സംഗീതം: അഭേ, ജുനൈദ് കുമാർ
പശ്ചാത്തല സംഗീതം: ജുനൈദ് കുമാർ
എഡിറ്റിംഗ്: ആർ.സി. പനവ്
പ്രൊഡക്ഷൻ ഡിസൈൻ: അശോക് കുമാർ
സിഇഒ: വാസു പൊടിനി
സംഭാഷണം: കല്യാൺ ചക്രവർത്തി
അഡീഷണൽ ഡയലോഗുകൾ: അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക
ആക്ഷൻ: കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (USA), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്
കൊറിയോഗ്രഫി: ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ
വി.എഫ്.എക്സ് ഡയറക്ടർ: അഭിഷേക് നാമ
വി.എഫ്.എക്സ്: തണ്ടർ സ്റ്റുഡിയോസ്
വി.എഫ്.എക്സ് സൂപ്പർവൈസർ: ദേവ് ബാബു ഗാന്ധി (ബുജ്ജി)
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ്
കളർ: റെഡ് ചില്ലീസ്
സീനിയർ കളറിസ്റ്റ്: കെൻ മെറ്റ്സ്കർ
ഓഡിയോഗ്രാഫർ: എം.ആർ. രാജാകൃഷ്ണൻ
പബ്ലിസിറ്റി ഡിസൈൻ: കാനി സ്റ്റുഡിയോ
സ്റ്റിൽസ്: സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ
മാർക്കറ്റിംഗ്: അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ
❤️പിആർഒ: ശബരി
Nagabandham Veera Naga Song Promo Released: Virat Karrna’s Epic Fantasy Arrives Worldwide on July 3, 2026
The promo video of Veera Naga from Nagabandham is out now. Directed by Abhishek Nama and starring Virat Karrna, the pan-Indian fantasy epic releases worldwide on July 3, 2026.