ഷീലം എം സ്വാമിയും സാത്വിക റാവുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സംവിധായകൻ സുനിയുടെ പുതിയ കന്നഡ ചിത്രമായ ‘മേഘ മൗനം’ ജൂൺ 26ന് തിയേറ്ററുകളിലെത്തും. കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
മൈസൂരു രമേശ്, സുനി സിനിമാസ്, റാം മൂവീസ്, ശ്രീ രംഗരാജു, ലോകേഷ് ബെലവാടി, രമേശ് ഗോവ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകൻ സുനിയുടെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന ഷീലം എം സ്വാമിയുടെ നടനായുള്ള അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും ‘മേഘ മൗനം’ സ്വന്തമാക്കുന്നു.
‘ഓപ്പറേഷൻ അലമേലമ്മ’, ‘ചമക്’, ‘ബസാർ’, ‘സിമ്പിൾ ആഗി ഒന്ത് ലവ് സ്റ്റോറി’, ‘സിമ്പിൾ ആഗി ഇന്നോന്ത് ലവ് സ്റ്റോറി’, ‘ബഹുപരക്’, ‘അവതാര പുരുഷ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് സുനി.
റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പ്രണയം, സസ്പെൻസ്, കോമഡി, അപ്രതീക്ഷിത ട്വിസ്റ്റുകൾ എന്നിവ ചേർത്തൊരുക്കിയ ഒരു സമ്പൂർണ എന്റർടെയ്നറായിരിക്കും എന്ന സൂചനയാണ് നൽകുന്നത്.
മനോഹരമായ ഒരു റിസോർട്ടിൽ എത്തിച്ചേരുന്ന രണ്ട് ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നിഗൂഢതയും വൈകാരിക നിമിഷങ്ങളും ഒപ്പം പ്രണയവും ചേർന്നൊരു വ്യത്യസ്ത അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
Director Suni's #MeghaMounam is all set for a theatrical release on June 26. 🎬✨ Starring Sheelam M Swamy and Sathvika Rao, the romantic thriller will be distributed in Kerala by Dulquer Salmaan's Wayfarer Films.#MeghaMounam #Suni #DulquerSalmaan #WayfarerFilms #KannadaCinema… pic.twitter.com/OPyk1P4ijx
— CinemaCafe™ Media (@cinemacafemedia) June 24, 2026
മോക്ഷ കുശാൽ, റിഷി, രേഖ എസ് പ്രസാദ്, ധനഞ്ജയ ഡിഡഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
അണിയറ പ്രവർത്തകർ
സംവിധാനം: സുനി
നിർമ്മാണം: മൈസൂരു രമേശ്, സുനി സിനിമാസ്, റാം മൂവീസ്, ശ്രീ രംഗരാജു, ലോകേഷ് ബെലവാടി, രമേശ് ഗോവ
അവതരണം: കെ.വി.എൻ പ്രൊഡക്ഷൻസ്
ഛായാഗ്രഹണം: സന്തോഷ് റായ് പത്തജേ
സംഗീതം: ജൂദ സാൻഡി
എഡിറ്റിംഗ്: ആദി കൃഷ്ണ
മ്യൂസിക് സൂപ്പർവൈസർ: സാമുവൽ അബി
നൃത്തസംവിധാനം: മധു ശിവണ്ണ
പ്രൊഡക്ഷൻ ഡിസൈൻ: മഞ്ജു ജെ ഹോസപ്പെട്ട, അശ്വിൻ രമേശ്
ഗാനരചന: നിർമ്മൽ എം.ആർ, രഞ്ജിത് രമേശ്, സന്ധൂപ് നാരായണൻ
ആലാപനം: വിപിൻ സേവ്യർ, ഏയ്ഞ്ചൽ മേരി ജോസഫ്.
Megha Mounam Set for June 26 Release; Dulquer Salmaan’s Wayfarer Films to Distribute in Kerala
Director Suni’s Kannada romantic thriller Megha Mounam, starring Sheelam M Swamy and Sathvika Rao, releases on June 26. Dulquer Salmaan’s Wayfarer Films will distribute the film in Kerala.