സുധീർ ആനന്ദ് നായകനാകുന്ന Hailesoയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സുധീർ ആനന്ദിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പുതിയ മാസ് പോസ്റ്റർ പുറത്തുവിട്ടത്. കയ്യിൽ വടിവാളും ശരീരത്തിൽ രക്തക്കറകളും നിറഞ്ഞ അതീവ തീവ്രമായ ലുക്കിലാണ് പോസ്റ്ററിൽ സുധീർ പ്രത്യക്ഷപ്പെടുന്നത്.
പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ചിത്രം Vajra Varahi Cinemas എന്ന ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്നാണ് നിർമ്മിക്കുന്നത്. ഈ ബാനറിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ‘ഹൈലേസോ’.
സുധീർ ആനന്ദിന്റെ കരിയറിലെ അഞ്ചാമത്തെ നായക ചിത്രമായാണ് പ്രോജക്ട് ഒരുങ്ങുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു റൂറൽ മാസ് ഡ്രാമയായിരിക്കും ചിത്രം എന്നാണ് റിപ്പോർട്ടുകൾ. വമ്പൻ ഹിറ്റായ Court എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
A fierce new poster from #Haileso is out on #SudheerAnand’s birthday 🔥⚔️
The intense rural mass drama directed by Prasanna Kumar Kotta showcases Sudheer in a powerful never-seen-before avatar packed with action and mythology vibes! 💥🎬#Haileso #TeluguCinema #MassPoster pic.twitter.com/tk2HNnPxz1— CinemaCafe™ Media (@cinemacafemedia) May 19, 2026
കർഷക സമൂഹങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രാദേശിക പ്രയോഗത്തിൽ നിന്നാണ് ചിത്രത്തിന് ‘ഹൈലേസോ’ എന്ന പേര് നൽകിയിരിക്കുന്നത്. പുരാണ ഘടകങ്ങളും ഗ്രാമീണ ജീവിതവും സമന്വയിപ്പിച്ച കഥാപശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഇപ്പോൾ പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ ദിവ്യശക്തിയും സംഘർഷവും ത്യാഗവും അടങ്ങിയ കഥയുടെ ഗൗരവതരമായ സ്വഭാവം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ശക്തമായ വികാരങ്ങളും മാസ് ആക്ഷനും നിറഞ്ഞ ഒരു തിയേറ്റർ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് പ്രതീക്ഷ.
നടാഷ സിംഗ്, നക്ഷ ശരൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത കന്നഡ നടിയായ അക്ഷര ഗൗഡയും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൊട്ട രാജേന്ദ്രൻ, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ചിന്ത ശ്രീനിവാസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം റിലീസിനെത്തും.
ഛായാഗ്രഹണം: സുജാത സിദ്ധാർത്ഥ്
സംഗീതം: അനുദീപ് ദേവ്
എഡിറ്റിംഗ്: ഛോട്ടാ കെ പ്രസാദ്
പ്രൊഡക്ഷൻ ഡിസൈൻ: ബ്രഹ്മ കദളി
വരികൾ: രാമജോഗയ്യ ശാസ്ത്രി
കോസ്റ്റ്യൂം ഡിസൈൻ: രഞ്ജിത ഗുവ്വാല
സ്റ്റണ്ട്: പൃഥ്വി
ലൈൻ പ്രൊഡ്യൂസർ: ഉദയ് നന്ദിപതി
മാർക്കറ്റിംഗ്: മനോജ് വല്ലൂരി (ഹാഷ്ടാഗ് മീഡിയ)
പബ്ലിസിറ്റി ഡിസൈൻ: ധനി ആലി
❤️പി.ആർ.ഒ: ശബരി
Haileso New Poster Unveiled on Sudheer Anand’s Birthday; Actor Stuns in Fierce Mass Avatar
The makers of Haileso released an intense new poster on Sudheer Anand’s birthday. Directed by Prasanna Kumar Kotta, the rural mass drama blends mythology, action, and powerful emotions.