Athiradiയുടെ വിജയ കുതിപ്പ് ബോക്സ് ഓഫീസിൽ തുടരുന്നതിനിടെ ചിത്രത്തിന്റെ തമിഴ് പതിപ്പും വമ്പൻ രീതിയിൽ ലോഞ്ച് ചെയ്തു. മലയാളിയുമായ ഇന്ത്യൻ ക്രിക്കറ്റ് താരം Sanju Samson ആണ് ചെന്നൈയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ചടങ്ങിൽ ബേസിൽ ജോസഫ് ഉൾപ്പെടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.
മെയ് 22 നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ റിലീസിനെത്തുന്നത്. ചടങ്ങിൽ സഞ്ജു സാംസണും ബേസിൽ ജോസഫും പങ്കുവെച്ച രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.
മെയ് 14 ന് ആഗോള റിലീസായി എത്തിയ ‘അതിരടി’ക്ക് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം മാത്രം 13.3 കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം, ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്ക് കുതിക്കുകയാണെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ.
കേരളത്തിൽ മാത്രം ആദ്യ വാരാന്ത്യത്തിൽ 15 കോടിക്ക് മുകളിലുള്ള കളക്ഷനാണ് ചിത്രം നേടുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിംഗും ചിത്രമാണ് സ്വന്തമാക്കിയത്.
റിലീസ് ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഹൗസ്ഫുൾ പ്രദർശനങ്ങളോടെയാണ് മുന്നേറുന്നത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റുകളിലും വിദേശ റിലീസുകളിലും ചിത്രത്തിന് മികച്ച പ്രകടനമാണ് ലഭിക്കുന്നത്.
യുവ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന മാസ് ക്യാമ്പസ് എന്റർടെയ്നറായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. കോമഡി, ആക്ഷൻ, ഫ്രണ്ട്ഷിപ്പ്, ഇമോഷൻസ് എന്നിവ ചേർന്ന ഒരു പൂർണ തിയേറ്റർ ആഘോഷമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
ബേസിൽ ജോസഫിന്റെ സാംകുട്ടിയും ടൊവിനോ തോമസ് അവതരിപ്പിച്ച തോട്ടുകുട്ടനും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളാണ്. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ എന്നിവരുടെ പ്രകടനങ്ങളും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.
#SanjuSamson officially launches the Tamil version of #Athiradi in Chennai 🔥🎬
As the film races towards ₹40 crore worldwide, the Basil Joseph & Tovino Thomas starrer continues its blockbuster theatrical run! 💥#Athiradi #TovinoThomas #BasilJoseph #TamilCinema #MalayalamCinema pic.twitter.com/c927MQMruZ— CinemaCafe™ Media (@cinemacafemedia) May 19, 2026
ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. അരുൺ അനിരുദ്ധൻ ആണ് സംവിധാനം നിർവഹിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ, ടൊവിനോ തോമസ് എന്നിവർ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരുമാണ്.
വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനവുമായി എത്തുന്നുണ്ട്. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ് കൂടാതെ തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും. ഗൾഫ് റിലീസ് കൈകാര്യം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
ഛായാഗ്രഹണം: സാമുവൽ ഹെൻറി
സംഗീതം: വിഷ്ണു വിജയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ: മാനവ് സുരേഷ്
പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Sanju Samson Launches Athiradi Tamil Version; Film Races Towards ₹40 Crore at Box Office
Indian cricketer Sanju Samson officially launched the Tamil version of Athiradi in Chennai. The Basil Joseph and Tovino Thomas starrer continues its blockbuster run, racing towards ₹40 crore worldwide gross.