ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ആദിത്യ ധർ – രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ പ്രതികാരം’ കുതിക്കുന്നു. റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോൾ 1365 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതോടെ ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ധുരന്ധർ’ അതിന്റെ ലൈഫ് ടൈം റണ്ണിൽ നേടിയ ആകെ തുക വെറും 11 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗം മറികടന്നു.
രണ്ടാം വാരത്തിലും റെക്കോർഡ് കളക്ഷൻ
ആദ്യ വാരത്തിലെ വമ്പൻ കുതിപ്പിന് ശേഷം രണ്ടാം വാരാന്ത്യത്തിലും (വീക്കെൻഡ് 2) ചിത്രം കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം വാരത്തിലെ വെള്ളിയാഴ്ച 42 കോടിയും, ശനിയാഴ്ച 64 കോടിയും, ഞായറാഴ്ച 71 കോടിയും നേടി ഇന്ത്യയിൽ നിന്ന് മാത്രം രണ്ടാം വാരാന്ത്യത്തിൽ 177 കോടി രൂപ ചിത്രം സ്വന്തമാക്കി.
🔥 Box Office Storm!
Ranveer Singh’s Dhurandhar Revenge collects ₹1365 crore worldwide in just 11 days and breaks the first part’s lifetime record.
India Net: ₹867 Cr
India Gross: ₹1023 Cr
Overseas: ₹342 Cr#Dhurandhar #RanveerSingh #BoxOffice #Bollywood #1000CroreClub pic.twitter.com/djjVljYG8O— CinemaCafe™ Media (@cinemacafemedia) March 30, 2026
കളക്ഷൻ വിവരങ്ങൾ ചുരുക്കത്തിൽ:
-
ഇന്ത്യ നെറ്റ് കളക്ഷൻ: 867 കോടി രൂപ.
-
ഇന്ത്യ ഗ്രോസ് കളക്ഷൻ: 1023 കോടി രൂപ.
-
വിദേശ ഗ്രോസ് കളക്ഷൻ: 342 കോടി രൂപ.
-
ആകെ ആഗോള ഗ്രോസ്: 1365 കോടി രൂപ.
ചരിത്രം കുറിച്ച് ‘ധുരന്ധർ പ്രതികാരം’
ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബിലെത്തിയ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡിന് പുറമെ നിരവധി നേട്ടങ്ങളാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ സ്വന്തമാക്കിയത്. എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ്, വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം തുടങ്ങിയവ ഇതിൽ ചിലതാണ്.
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വരും ദിവസങ്ങളിലും ചിത്രം കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ബോക്സ് ഓഫീസ് സൂചനകൾ.
❤️PRO: ശബരി
Dhurandhar Revenge Box Office 1365 Crore | Ranveer Singh Creates History in 11 Days
Ranveer Singh’s Dhurandhar Revenge storms the box office collecting 1365 crore worldwide in just 11 days. The film surpasses the first part’s lifetime collection and sets new records globally.