സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ പ്രോമോ വീഡിയോ പുറത്തിറങ്ങി. പ്രണയവും സംഗീതവും നിറഞ്ഞ മനോഹര ദൃശ്യങ്ങളാണ് പ്രോമോ വീഡിയോയിലൂടെ പ്രേക്ഷകരെ വരവേൽക്കുന്നത്. 2026 ഓഗസ്റ്റ് 14-ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ സംഗീതം പകർന്ന ഗാനത്തിന് വരികൾ എഴുതിയത് അരുൺരാജ കാമരാജാണ്. സുബ്ലഷിണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ പൂർണ്ണ പതിപ്പിനായുള്ള കാത്തിരിപ്പ് ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വർധിച്ചിട്ടുണ്ട്.
പ്രോമോ വീഡിയോയുടെ പ്രധാന ആകർഷണം മമിത ബൈജുവിന്റെ നൃത്ത പ്രകടനമാണ്. വിജയ് ബിന്നി ഒരുക്കിയ കൊറിയോഗ്രാഫിയിൽ സൂര്യയും മമിതയും തമ്മിലുള്ള രസകരവും ഹൃദ്യവുമായ പ്രണയ നിമിഷങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. വർണാഭമായ ദൃശ്യങ്ങളും സംഗീതവും ചേർന്ന് ഒരു ഫീൽ-ഗുഡ് റൊമാന്റിക് ഗാനത്തിന്റെ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.
സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായാണ് വിശ്വനാഥ് ആൻഡ് സൺസ് എത്തുന്നത്. ലക്കി ഭാസ്കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സിതാര എന്റർടെയിൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുമ്പോൾ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം നിർവഹിക്കുന്നത്.
ഒരു പക്കാ ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ മമിത ബൈജുവിനൊപ്പം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. കുടുംബ ബന്ധങ്ങളും വികാരങ്ങളും പ്രണയവും ഒരുമിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകിയിരുന്നത്.
🎵❤️ Pattampoochi is here!
The first song promo from Vishwanath & Sons showcases beautiful romantic moments between Suriya and Mamitha Baiju. Directed by Venky Atluri and composed by G.V. Prakash Kumar, the film releases worldwide on August 14. 🎬✨#VishwanathAndSons… pic.twitter.com/0qgheVkvUT
— CinemaCafe™ Media (@cinemacafemedia) June 17, 2026
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും.
സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം – നിമിഷ് രവി
സംഗീതം – ജി.വി. പ്രകാശ് കുമാർ
എഡിറ്റർ – നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി)
ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു
കലാസംവിധാനം – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ
സംഘട്ടനം – വി. വെങ്കട്ട്
നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി
സംഭാഷണങ്ങൾ – കെ.എൻ. വിജയകുമാർ
വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ
ഡിഐ – ന്യൂബ് സ്റ്റുഡിയോസ്
കളറിസ്റ്റ് – വൈശാഖ് ശിവ
ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ
പബ്ലിസിറ്റി ഡിസൈനർ – കബിലൻ
ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി.
Suriya & Mamitha Baiju’s ‘Pattampoochi’ Song Promo Released | Vishwanath & Sons Worldwide Release on August 14
The first song promo, Pattampoochi, from Vishwanath & Sons starring Suriya and Mamitha Baiju has been released. Directed by Venky Atluri with music by G.V. Prakash Kumar, the pan-India family entertainer will hit theatres worldwide on August 14, 2026.