Palnila Punchiri Song Returns in Bheeshmar Ahead of March 20 Release
വർഷങ്ങൾക്കു മുമ്പ് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും തിരിച്ചു വന്നു .ലിറിക്കൽ വിഡീയോ ആയി അണിയിച്ചൊരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്. ഒ എം കരുവാരകുണ്ട് ആണ് വരികൾ എഴുതിയത് .പുതുമയാർന്ന റീ-അറേഞ്ച് നൽകി രഞ്ജിൻ രാജ് ഈ ഗാനത്തെ കൂടുതൽ ആകർഷകമാക്കി മാറ്റിയിരിക്കുന്നു.മാപ്പിള പാട്ടുകളിലൂടെ സംഗീത പ്രേമികളുടെ മനം കീഴടക്കിയ യുവ ഗായിക ദാന റാസിഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഭീഷ്മര് മാർച്ച് 20-ന് തീയറ്ററുകളിൽ എത്തും. ഡ്രീംബിഗ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നത് .
ഒരു ‘മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലർ’ ആയാണ് ഭീഷ്മർ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
The evergreen “Palnila Punchiri” is back 🎶✨
Reimagined for East Coast Vijayan’s #Bheeshmar, the lyrical video is winning hearts ahead of the film’s release on March 20. 🎬#DhyanSreenivasan #MalayalamCinema #MovieNews pic.twitter.com/cATPvhJBMu
— CinemaCafe™ Media (@cinemacafemedia) March 17, 2026
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനത്തിന് കെ. എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു. ബി. കെ ഹരിനാരായണൻ (അമ്പലപ്രാവിന്റെ…, ഇത്തിരി പോന്നൊരു…) , സന്തോഷ് വർമ്മ (കാട്ടുപുലി…, കല്യാണം കല്യാണം…,), ഒ. എം. കരുവാരക്കുണ്ട് (‘പാൽനിലാ [പുഞ്ചിരി…’) എന്നിവരുടേതാണ് വരികൾ.
ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. മറ്റ് അണിയറപ്രവർത്തകർ : വിഎഫ്എക്സ് (VFX): നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് പെരുമ്പാവൂർ, പി.ആർ.ഒ ❤️ പ്രതീഷ് ശേഖർ.
പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസങ്ങൾ കൊണ്ടാണ് ഭീഷ്മറിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
SONG LINK: https://youtu.be/n-cmMyJ–M8
Palnila Punchiri Song Returns in Bheeshmar Ahead of March 20 Release
The evergreen song “Palnila Punchiri” returns in East Coast Vijayan’s film Bheeshmar as a lyrical video, ahead of its theatrical release on March 20.