അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘നാഗബന്ധം’ സിനിമയിലെ ഏറ്റവും പുതിയ വിശേഷം പുറത്ത്. ചിത്രത്തിലെ അതിമനോഹരമായ ആത്മീയ ഗാനം “നമോ രേ” ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വിരാട് കർണ്ണ നായകനാകുന്ന ഈ ചിത്രം പുരാണങ്ങളും ചരിത്രവും ആത്മീയ പോരാട്ടങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലാണ് ഈ ഗാനം പുറത്തിറങ്ങിയത്.
ആത്മീയതയും സംഗീതവും കോർത്തിണക്കി “നമോ രേ”
ഭക്തി, വിശ്വാസം, ദൈവിക ബന്ധം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ ഗാനം നാരായണ ഭക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീകമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഭെ, ജുനൈദ് കുമാർ എന്നിവരുടെ സംഗീതത്തിൽ പിറന്ന ഗാനത്തിന്റെ മലയാളം വരികൾ രാജീവ് എൻ കൃഷ്ണയാണ് രചിച്ചിരിക്കുന്നത്. അരുണ മേരി ജോർജിന്റെ ഹൃദ്യമായ ശബ്ദം ഗാനത്തിന് ആത്മീയമായ ആഴം പകരുന്നു.
-
നൃത്തവിരുന്ന്: ആയിരത്തോളം നർത്തകർ അണിനിരക്കുന്ന ഈ ഗാനത്തിന്റെ നൃത്തസംവിധാനം ഗണേഷ് ആചാര്യയും ശ്രാസ്തി വർമ്മയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
-
ദൃശ്യഭംഗി: സൗന്ദർ രാജന്റെ ഛായാഗ്രഹണവും അശോക് കുമാറിന്റെ ഗംഭീര സെറ്റ് ഡിസൈനും ഗാനത്തിന് ദൃശ്യവിസ്മയം നൽകുന്നു. കലയുടെയും വിശ്വാസത്തിന്റെയും ഐക്യം വിളിച്ചോതുന്ന ഒരു സാംസ്കാരിക ആഘോഷമായി ഈ ഗാനം അടയാളപ്പെടുത്തപ്പെടുന്നു.
ചരിത്രവും പുരാണവും ചേരുന്ന കഥാപരിസരം
അഫ്ഗാൻ അധിനിവേശ ചരിത്രത്തിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലെ നിഗൂഢമായ നിധി കണ്ടെത്തലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഭാരതത്തിലെ 108 വിഷ്ണു ക്ഷേത്രങ്ങളെയും അവിടെയുള്ള നിഗൂഢ ആചാരങ്ങളെയും കുറിച്ചുള്ള കഥയാണ് ‘നാഗബന്ധം’. നായകൻ വിരാട് കർണ്ണയുടെ കരുത്തുറ്റ അഭിനയം ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
The powerful “Namo Re” (Malayalam) song from the pan-Indian epic #Nagabandham is now out 🎧✨
Starring Virat Karrna, the film blends mythology, history, and spiritual battles with grand visuals and music.#NamoRe #IndianCinema #PanIndianFilm #MovieNews pic.twitter.com/vBNSxesO9Y
— CinemaCafe™ Media (@cinemacafemedia) March 15, 2026
വമ്പൻ താരനിരയും സാങ്കേതിക തികവും
നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, മുരളി ശർമ, അനസൂയ ഭരദ്വാജ് തുടങ്ങി വൻ താരനിര അണിനിരക്കുന്നു. അത്യാധുനിക വിഎഫ്എക്സ് സൗകര്യങ്ങളോടെയും മികച്ച നിർമ്മാണ മൂല്യത്തോടെയുമാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ നിർമ്മിക്കുന്ന ചിത്രം ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് അവതരിപ്പിക്കുന്നത്.
2026 സമ്മർ റിലീസായി പാൻ ഇന്ത്യൻ തലത്തിൽ തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ നിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെഴുതുന്ന ഒന്നായിരിക്കുമെന്ന് ഉറപ്പാണ്.
അണിയറ പ്രവർത്തകർ:
-
രചന, സംവിധാനം, വിഎഫ്എക്സ് ഡയറക്ടർ: അഭിഷേക് നാമ
-
ഛായാഗ്രഹണം: സൗന്ദർ രാജൻ എസ്
-
സംഗീതം: ആഭെ, ജുനൈദ് കുമാർ
-
എഡിറ്റർ: ആർ. സി. പനവ്
-
ആക്ഷൻ: കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി
-
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ്
-
കളറിസ്റ്റ്: കെൻ മെറ്റ്സ്കർ (റെഡ് ചില്ലീസ്)
-
കൊറിയോഗ്രാഫി: ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ
-
കോസ്റ്റ്യൂം ഡിസൈൻ: രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൗധരി
PRO: ❤️ ശബരി
Namo Re Malayalam Song from Nagabandham Released
The Malayalam version of the spiritual song “Namo Re” from the pan-Indian epic Nagabandham starring Virat Karrna has been released across five languages.