സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ കേരള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 4.15 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം 1.75 കോടി രൂപ നേടിയ ചിത്രം രണ്ടാംദിനം കളക്ഷൻ ഉയർത്തി 2.4 കോടി രൂപ നേടി. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ചിത്രം കേരളത്തിൽ പ്രദർശനം തുടരുന്നത്. നിരൂപകരിൽ നിന്നും അനുകൂല പ്രതികരണം ലഭിക്കുന്ന ചിത്രം നിരവധി കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാംദിനം കളക്ഷനിലുണ്ടായ വർധനയും ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണയുടെ സൂചനയായി മാറിയിരിക്കുകയാണ്.
മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഒരു പക്കാ ഫാമിലി എന്റർടെയ്നറായാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഹാസ്യവും കുടുംബബന്ധങ്ങളും വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. സ്റ്റൈലിഷ് അവതരണത്തിൽ സൂര്യ കയ്യടി നേടുമ്പോൾ, മാഡി എന്ന കഥാപാത്രമായി മമിത ബൈജുവും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ആരാധകർക്കൊപ്പം കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ള എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘ലക്കി ഭാസ്കർ’ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം കൂടിയാണ്.
🔥 ₹4.15 CRORE IN 2 DAYS!#Suriya–#MamithaBaiju starrer #ViswanathAndSons continues its strong Kerala run. 💥
💰 Day 1: ₹1.75 Cr
📈 Day 2: ₹2.40 Cr
🔥 Total: ₹4.15 Cr Gross#KeralaBoxOffice #Suriya46 #VenkyAtluri #TamilCinema #BoxOffice #MovieUpdate pic.twitter.com/iPs859cFuz— CinemaCafe™ Media (@cinemacafemedia) August 16, 2026
ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജി.വി. പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധാനം – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ.എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്ടർ – ശ്രീവാസ്തവ, കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, VFX സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, DI – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി, ❤️പിആർഒ – ശബരി.
Viswanath & Sons Kerala Box Office: Suriya–Mamitha Baiju Film Grosses ₹4.15 Crore in 2 Days
Suriya and Mamitha Baiju’s Viswanath & Sons grosses ₹4.15 crore in Kerala in two days, earning ₹1.75 crore on Day 1 and ₹2.4 crore on Day 2.