ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം **‘മുൻപേ’**യ്ക്ക് തുടക്കമായി. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് ഊട്ടിയിൽ നടന്നു. സംവിധായകനായ സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിക്കുന്നത്. ടീന തോമസാണ് തിരക്കഥ ഒരുക്കുന്നത്.
പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഒരുങ്ങുന്നത്. കുമാർ മംഗത് പാഥക്, അഭിഷേക് പാഥക്, ടൊവിനോ തോമസ്, ഡോൾവിൻ കുര്യാക്കോസ്, ടിംഗ്സ്റ്റൺ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘ഫൂട്ടേജ്’ എന്ന ചിത്രത്തിന് ശേഷം സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മുൻപേ’. മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർമാരിലൊരാളായ സൈജു ശ്രീധരൻ ‘മഹേഷിന്റെ പ്രതികാരം’, ‘റാണി പദ്മിനി’, ‘മായാനദി’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകനായും എഡിറ്ററായും അദ്ദേഹം ഒരേസമയം ചുമതലയേറ്റെടുക്കുന്നു എന്ന പ്രത്യേകതയും ‘മുൻപേ’യ്ക്കുണ്ട്.
രാജേഷ് മേനോൻ, ഗോകുൽനാഥ് ജി. എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. അഭിനയ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറായും രവീന്ദ്ര ഓട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസറായും പ്രവർത്തിക്കുന്നു. ടൊവിനോ തോമസിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ വൈകാതെ പ്രഖ്യാപിക്കും.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുമ്പോൾ റെക്സ് വിജയൻ, ഗിച്ചു ജോയ് എന്നിവരാണ് സംഗീതം ഒരുക്കുന്നത്. ദിലീപ് നാഥ് പ്രൊഡക്ഷൻ ഡിസൈനും നിക്സൺ ജോർജ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ഫീനിക്സ് പ്രഭുവാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസാണ് VFX നിർവഹിക്കുന്നത്.
🎬 #TovinoThomas–#SaijuSreedharan film #Munpe officially begins in Ooty! ✨
Presented by #PanoramaStudios in association with Theatre of Dreams & Tovino Thomas Productions.
🎼 Rex Vijayan & Gichu Joy
🎥 Shinoz
✍️ Tina Thomas#MalayalamCinema #Mollywood #Tovino #MovieUpdate pic.twitter.com/BubPJrpvQ1— CinemaCafe™ Media (@cinemacafemedia) August 15, 2026
അണിയറ പ്രവർത്തകർ: തിരക്കഥ – ടീന തോമസ്, സംവിധാനം, എഡിറ്റിംഗ് – സൈജു ശ്രീധരൻ, ഛായാഗ്രഹണം – ഷിനോസ്, സംഗീതം – റെക്സ് വിജയൻ, ഗിച്ചു ജോയ്, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്, സിങ്ക് സൗണ്ട് – വിവേക് കെ.എം., സൗണ്ട് മിക്സിംഗ് – സിനോയ് ജോസഫ്, കോസ്റ്റ്യൂം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണെക്സ് സേവ്യർ, അസോസിയേറ്റ് പ്രൊഡ്യൂസർ – കമലേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ്, ഫിനാൻസ് കൺട്രോളർ – ദിലീപ് എടപ്പാട്ട്, ലൈൻ പ്രൊഡ്യൂസർ – അബിൻ ഇ.എ., ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രിനിഷ് പ്രഭാകരൻ, ആക്ഷൻ – ഫീനിക്സ് പ്രഭു, VFX – മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, DI കളറിസ്റ്റ് – രമേഷ് സി.പി., DI സ്റ്റുഡിയോ – കളർ പ്ലാനറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫി – സാബി ഹംസ, മാർക്കറ്റിംഗ് ഹെഡ് (പനോരമ) – ഫാത്തിമ നഗ്രീസ്, അസോസിയേറ്റ് എഡിറ്റർ – ആൽഡ്രിൻ ജൂഡ്, ടൈറ്റിൽ ആൻഡ് ഡിസൈൻ – അനന്തു ചന്ദ്രരാജു, യദു മുരുകൻ, കിഷോർ ഗോപി, പിആർഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Tovino Thomas–Saiju Sreedharan Film Munpe Begins in Ooty; Panorama Studios, Theatre of Dreams & Tovino Thomas Productions Join Hands
Tovino Thomas and Saiju Sreedharan’s new Malayalam film Munpe begins filming in Ooty. Panorama Studios presents the film in association with Theatre of Dreams and Tovino Thomas Productions.