പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന **‘ഖലീഫ’**യുടെ ആദ്യ പ്രദർശനം രാവിലെ 9 മണിക്ക് ആരംഭിക്കും. കേരളത്തിലും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലും വിദേശ മാർക്കറ്റുകളിലും രാവിലെ 9 മണിക്ക് മാത്രമായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുക എന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഓണം റിലീസായി എത്തുന്ന ചിത്രം ഓഗസ്റ്റ് 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
പൃഥ്വിരാജ് ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനം ഓഗസ്റ്റ് 20ന് രാവിലെ 9 മണിക്ക് ഫാൻസ് ഷോകളോടെയാണ് ആരംഭിക്കുക. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക്മൈഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ചിത്രത്തിന്റെ ഏറെ കാത്തിരിക്കുന്ന ട്രെയ്ലറും ഇന്ന് പുറത്തിറങ്ങും. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാസ് ആക്ഷനും ഡ്രാമയും ചേർന്ന വമ്പൻ തിയേറ്റർ അനുഭവമായിരിക്കും ചിത്രമെന്നാണ് ഇതുവരെ പുറത്തിറങ്ങിയ പ്രൊമോഷണൽ മെറ്റീരിയലുകൾ നൽകുന്ന സൂചന.
മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി. അഹമ്മദ് അലിയുടെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും തെലുങ്ക് താരം മാളവിക ശർമ്മയും ആദ്യമായി മലയാള സിനിമയിലെത്തുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് മാസ് ആക്ഷൻ ത്രില്ലറായാണ് ‘ഖലീഫ’ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയിലെ പൃഥ്വിരാജിന്റെ സ്റ്റൈലിഷ് മാസ് അവതരണവും അതിവേഗ ചേസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ശ്രദ്ധ നേടിയിരുന്നു.
‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഖലീഫ’യ്ക്കുണ്ട്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുകയാണ്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രം ചിത്രീകരിച്ചത്.
🔥 ₹4.15 CRORE IN 2 DAYS!#Suriya–#MamithaBaiju starrer #ViswanathAndSons continues its strong Kerala run. 💥
💰 Day 1: ₹1.75 Cr
📈 Day 2: ₹2.40 Cr
🔥 Total: ₹4.15 Cr Gross#KeralaBoxOffice #Suriya46 #VenkyAtluri #TamilCinema #BoxOffice #MovieUpdate pic.twitter.com/iPs859cFuz— CinemaCafe™ Media (@cinemacafemedia) August 16, 2026
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, DI – കളർ പ്ലാനറ്റ്, VFX – പ്രശാന്ത് നായർ (3DS), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, ❤️പിആർഒ – ശബരി.
Khalifa First Show at 9 AM Worldwide; Prithviraj–Vysakh Action Thriller Releases August 20
Prithviraj Sukumaran’s Khalifa will begin its first shows at 9 AM simultaneously in Kerala, other Indian markets and overseas on August 20, 2026. Kerala advance booking opens today at 4 PM.