പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറെ പ്രതീക്ഷയുള്ള ചിത്രം ‘ഖലീഫ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ആക്ഷനും തീവ്രമായ ഡ്രാമയും മാസ് മുഹൂർത്തങ്ങളും നിറച്ച ട്രെയ്ലർ ചിത്രത്തിന്റെ സ്വഭാവവും കഥാപശ്ചാത്തലവും പ്രേക്ഷകരിലേക്ക് ശക്തമായി എത്തിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ആദ്യാവസാനം ആവേശം നിലനിർത്തുന്ന ട്രെയ്ലർ, ‘ഖലീഫ’ ഒരു മാസ് ആക്ഷൻ ത്രില്ലർ മാത്രമല്ല, ശക്തമായ വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഡ്രാമ കൂടിയാണെന്ന സൂചന നൽകുന്നു. ഓണക്കാലത്ത് തിയേറ്ററുകളിൽ കയ്യടിച്ചും വിസിലടിച്ചും ആഘോഷിക്കാൻ കഴിയുന്ന മാസ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന പ്രതീക്ഷയാണ് ട്രെയ്ലർ ഉയർത്തുന്നത്.
പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങളാണ് ട്രെയ്ലറിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. സ്റ്റൈലിഷ് അവതരണത്തിനൊപ്പം ത്രസിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും ട്രെയ്ലറിൽ ഇടംപിടിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ജോമോൻ ടി ജോണിന്റെ ദൃശ്യങ്ങളും ചിത്രത്തിന്റെ തീവ്രത വർധിപ്പിക്കുന്ന ഘടകങ്ങളായി മാറുന്നു.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിലാണ് ചിത്രം കഥ പറയുന്നത്.
മാമ്പറയ്ക്കൽ കുടുംബത്തിലെ മറ്റൊരു നിർണായക കഥാപാത്രമായ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജിന്റെ ആമിർ അലി. അഹമ്മദ് അലിയുടെ കഥയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തുമെന്നും അണിയറ പ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. മാളവികയുടെയും ആദ്യ മലയാള ചിത്രമാണിത്. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ‘അസലായവളെ’ എന്ന റൊമാന്റിക് ഗാനം ഇതിനകം മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിട്ടുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയും ചിത്രത്തിന്റെ മാസ്, സ്റ്റൈലിഷ് ആക്ഷൻ സ്വഭാവത്തിലേക്കുള്ള സൂചന നൽകിയിരുന്നു.
‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഖലീഫ’യ്ക്കുണ്ട്. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുകയാണ്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രം ചിത്രീകരിച്ചത്.
Presenting the #KHALIFA trailer.
Link – https://t.co/5GuRG4FIEpThis Onam..A legacy awakens! 🔥
Booking Link – https://t.co/RvxcOytJqT
In theatres worldwide from 20th August 2026!@khalifathemovie@prithviofficial @mohanlal #directorvysakh#jiinuinnovation pic.twitter.com/kWKLXAVjU3
— CinemaCafe™ Media (@cinemacafemedia) August 16, 2026
ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക്മൈഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ – കളർ പ്ലാനറ്റ്, വി.എഫ്.എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി.
Khalifa Trailer Out: Prithviraj Sukumaran Goes Full Mass in Vysakh’s Action Thriller; Releases August 20
Khalifa trailer starring Prithviraj Sukumaran is out, packed with stylish action, intense drama and chase sequences. Directed by Vysakh, the film releases worldwide on August 20, 2026.