സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ കേരള ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ചു. ആദ്യദിനം കേരളത്തിൽ നിന്ന് ₹1.75 കോടി ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം കേരളത്തിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.
മലയാളി താരം മമിത ബൈജു നായികയായെത്തുന്ന ചിത്രം ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഫാമിലി എന്റർടെയ്നർ എന്ന നിലയിലാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നത്. ആദ്യാവസാനം ചിരിമുഹൂർത്തങ്ങളും കുടുംബബന്ധങ്ങളുടെ വൈകാരികതയും കോർത്തിണക്കുന്നതിനൊപ്പം സൂര്യ ആരാധകരെ ആവേശത്തിലാക്കുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്. സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുന്നു.
സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്റ്റൈലിഷ് അവതരണത്തിനൊപ്പം കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന കഥാപാത്രമായാണ് സൂര്യയെ അവതരിപ്പിച്ചിരിക്കുന്നത്. ‘മാഡി’ എന്ന കഥാപാത്രമായി എത്തുന്ന മമിത ബൈജുവിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രണയം, ഹാസ്യം, കുടുംബബന്ധങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ, ആക്ഷൻ എന്നിവ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം കൂടിയാണ്.
🔥 ₹1.75 CRORE DAY 1 KERALA GROSS!#Suriya & #MamithaBaiju starrer #ViswanathAndSons opens strong at the Kerala box office with ₹1.75 Cr gross. ❤️🔥
The #VenkyAtluri directorial continues its theatrical run with strong audience response.#KeralaBoxOffice #Suriya46 #TamilCinema… pic.twitter.com/p3uXDqHtbI
— CinemaCafe™ Media (@cinemacafemedia) August 15, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജി.വി. പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധാനം – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണം – കെ.എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്ടർ – ശ്രീവാസ്തവ, കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡി.ഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി, ❤️പിആർഒ – ശബരി.
Viswanath & Sons Kerala Box Office: Suriya–Mamitha Baiju Film Collects ₹1.75 Crore on Day 1
Suriya and Mamitha Baiju’s Viswanath & Sons collects ₹1.75 crore gross at the Kerala box office on Day 1. The Venky Atluri film continues its theatrical run with strong audience response.