തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം **‘ഫൗസി’**യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ സ്പെഷ്യൽ പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവെച്ചത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം 2026 ഡിസംബർ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിലൂടെ പ്രഭാസ്, ഹനു രാഘവപുടി, മൈത്രി മൂവി മേക്കേഴ്സ് എന്നിവർ ആദ്യമായി ഒന്നിക്കുകയാണ്. ടി-സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാറും ഭൂഷൺ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. “A Battalion Who Fights Alone” എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സീതാ രാമം’ന് ശേഷം ഹനു രാഘവപുടി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഫൗസി’.
സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്ക് മുൻപ് വലിയൊരു പോരാട്ടമുണ്ടായിരുന്നു എന്ന സൂചന നൽകുന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മഹാത്മ ഗാന്ധിയെ ഓർമിപ്പിക്കുന്ന കഥാപാത്രത്തെയും പോസ്റ്ററിൽ കാണാം. ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ ഗാന്ധിജിയുടെ വേഷത്തിലെത്തുമെന്നാണ് സൂചന. സമാധാനത്തിന്റെ പ്രതീകമായി ഗാന്ധിജിയെ അവതരിപ്പിക്കുമ്പോൾ, പോരാട്ടത്തിന്റെയും വയലൻസിന്റെയും പ്രതീകമെന്ന രീതിയിൽ മറ്റൊരു കഥാപാത്രത്തെയും മുഖം വെളിപ്പെടുത്താതെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, റിലീസ് പ്രഖ്യാപന പോസ്റ്റർ, ടൈറ്റിൽ വീഡിയോ എന്നിവയും വലിയ ശ്രദ്ധ നേടിയിരുന്നു. “The Man, The Mission, The Mystery” എന്ന വിശേഷണത്തോടെയാണ് ടൈറ്റിൽ വീഡിയോ പുറത്തുവന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ മറഞ്ഞുപോയ ഒരു ധീര യോദ്ധാവിന്റെ കഥയിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. 1940-കളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചരിത്രചിത്രമാണ് ‘ഫൗസി’.
കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ നടക്കുന്ന കഥയിൽ ‘ഓപ്പറേഷൻ Z’ എന്ന സൈനിക നീക്കത്തിനും നിർണായക പ്രാധാന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നതെന്നും സൂചനകളുണ്ട്. ചരിത്രവും യുദ്ധവും ആക്ഷനും നിഗൂഢതയും സമന്വയിപ്പിക്കുന്ന വമ്പൻ സിനിമാറ്റിക് അനുഭവമായാണ് ചിത്രം ഒരുക്കുന്നത്.
ഇമാൻവിയാണ് ചിത്രത്തിലെ നായിക. അനുപം ഖേറിനൊപ്പം മിഥുൻ ചക്രവർത്തി, ജയപ്രദ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിവയുൾപ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
🇮🇳 #Fauzi Independence Day Special Poster OUT! 🔥#Prabhas joins forces with #HanuRaghavapudi for an epic story set against 1940s colonial India.
⚔️ “A Battalion Who Fights Alone”
🌍 Worldwide Release: December 3, 2026#PrabhasFauzi #MythriMovieMakers #PanIndia #IndianCinema… pic.twitter.com/XE90JxcwZZ— CinemaCafe™ Media (@cinemacafemedia) August 15, 2026
നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം – സുദീപ് ചാറ്റർജി ISC, സംഗീതം – വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ് – കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ – അനിൽ വിലാസ് ജാദവ്, വരികൾ – കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ – പ്രേം രക്ഷിത്, വസ്ത്രാലങ്കാരം – ശീതൾ ഇഖ്ബാൽ ശർമ, ടി. വിജയ് ഭാസ്കർ, VFX – ആർ.സി. കമല കണ്ണൻ, സൗണ്ട് ഡിസൈനർ – കെ. ജയ് ഗണേഷ്, സൗണ്ട് മിക്സ് – എ.എം. റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈൻ – അനിൽ-ഭാനു, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, ❤️പിആർഒ – ശബരി.
Prabhas’ Fauzi Independence Day Special Poster Out; Hanu Raghavapudi Film Releases December 3, 2026
Prabhas’ Fauzi unveils a special Independence Day poster. Directed by Hanu Raghavapudi, the pan-Indian historical action epic releases worldwide on December 3, 2026.