പൃഥ്വിരാജ് സുകുമാരൻ, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന **‘ഖലീഫ’**യുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക്മൈഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഓണം റിലീസായി എത്തുന്ന ചിത്രം ഓഗസ്റ്റ് 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ചിത്രത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയ്ലറും നാളെ, ഓഗസ്റ്റ് 16 ഞായറാഴ്ച പുറത്തിറങ്ങും. അടുത്തിടെ സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന ആക്ഷനും ശക്തമായ ഡ്രാമയും കോർത്തിണക്കിയ വമ്പൻ തിയേറ്റർ അനുഭവമായിരിക്കും ‘ഖലീഫ’യെന്നാണ് പുറത്തുവരുന്ന സൂചനകൾ.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാസ്, സ്റ്റൈൽ, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കഥാപാത്രമായിരിക്കും ആമിർ അലിയെന്നാണ് ഇതിനോടകം പുറത്തിറങ്ങിയ പ്രൊമോഷണൽ മെറ്റീരിയലുകൾ നൽകുന്ന സൂചന.
ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നതും പ്രധാന ആകർഷണമാണ്. അഹമ്മദ് അലിയുടെ കൊച്ചുമകനാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി. അഹമ്മദ് അലിയുടെ കഥ പറയുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൃഥ്വിരാജ്-മോഹൻലാൽ കോമ്പിനേഷൻ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ മലയാള സിനിമാ അരങ്ങേറ്റം കൂടിയാണ് ‘ഖലീഫ’. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പൃഥ്വിരാജ്-മാളവിക ശർമ്മ ജോഡിയെ അവതരിപ്പിച്ച ‘അസലായവളെ’ എന്ന റൊമാന്റിക് ഗാനം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്നറായാണ് ‘ഖലീഫ’ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയിൽ പൃഥ്വിരാജിന്റെ മാസ് സ്റ്റൈലിഷ് അവതരണത്തിനൊപ്പം അതിവേഗ ചേസ് സീക്വൻസുകളും വമ്പൻ ആക്ഷൻ രംഗങ്ങളും ശ്രദ്ധ നേടിയിരുന്നു.
**‘പോക്കിരി രാജ’**യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാം-പൃഥ്വിരാജ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുന്നു. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
🔥 #Khalifa Kerala Advance Booking opens TOMORROW at 4 PM! 🎟️
The much-awaited trailer of the #PrithvirajSukumaran–#Vysakh film also drops tomorrow, August 16. 💥
🌍 Worldwide Release: August 20, 2026#Prithviraj #Mohanlal #KhalifaTrailer #JinuAbraham #OnamRelease… pic.twitter.com/s9UeiDJdEZ
— CinemaCafe™ Media (@cinemacafemedia) August 15, 2026
ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ-ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ – കളർ പ്ലാനറ്റ്, VFX – പ്രശാന്ത് നായർ (3DS), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, ❤️പിആർഒ – ശബരി.
Khalifa Kerala Advance Booking Opens August 16 at 4 PM; Prithviraj–Vysakh Film Trailer Also Tomorrow
Prithviraj Sukumaran’s Khalifa Kerala advance booking opens August 16 at 4 PM, with the much-awaited trailer also arriving tomorrow. The Vysakh directorial releases worldwide on August 20, 2026.