ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനാശംസകളോടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരുമായി പങ്കുവച്ചത്. ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് ആണ് നിർമ്മിക്കുന്നത്.
ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. സാമ്പത്തിക പ്രതിസന്ധികളും അതിജീവനവും പ്രമേയത്തിന്റെ പ്രധാന ഘടകങ്ങളാകുന്ന ചിത്രം വ്യത്യസ്തമായൊരു ത്രില്ലർ അനുഭവമായാണ് ഒരുക്കുന്നത്. പി.എസ്. ജയഹരിയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), ജാസിം (ചൂരൽ), സുമിൻ, അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ബിനോജ് കുളത്തൂർ, അജി ധന്വന്തരി, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ‘ക്രെഡിറ്റ് സ്കോർ’ മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തെയും ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെയും കുറിച്ചുള്ള കൗതുകവും ഉയരുകയാണ്. സാമ്പത്തിക ലോകത്തിന്റെ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
💳🔥 #CreditScore First Look OUT NOW!#SreenathBhasi leads an intriguing financial survival thriller directed by Sasidhara K.M. and produced by EFG Productions.
Money, crisis & survival collide. ⚡#CreditScoreMovie #MalayalamCinema #Mollywood #FinancialThriller #MovieUpdate pic.twitter.com/8rBKaCqDPO
— CinemaCafe™ Media (@cinemacafemedia) August 15, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ജെ.കെ., സംഗീതം – പി.എസ്. ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി, കലാസംവിധാനം – ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി, റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ – വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് – ധീരജ്, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ബ്യുസി ബേബി ജോൺ, ആക്ഷൻ – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്, വിഎഫ്എക്സ് – ഡോട്ട് വിഎഫ്എക്സ്, ഡി.ഐ – രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ., ശ്രീരാജ് ശ്യാമശേഖർ, അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ❤️പിആർഒ – ശബരി.
Credit Score First Look Out: Sreenath Bhasi Leads a Financial Survival Thriller from EFG Productions
The first look of Sreenath Bhasi’s Credit Score is out. Directed by Sasidhara K.M., the EFG Productions film promises an intense financial survival thriller.