മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ആരാധകരുടെ ആവേശം വാനോളമുയർത്തി ദുൽഖർ സൽമാൻ. 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (IFFM) ഭാഗമായി നടന്ന പരിപാടിയിൽ ദുൽഖറിനെ നേരിൽ കാണാനായി വൻ ജനക്കൂട്ടമാണ് എത്തിയത്. ആരാധകർ ഒന്നടങ്കം ഒഴുകിയെത്തിയതോടെ ഫെഡറേഷൻ സ്ക്വയർ ആഘോഷവേദിയായി മാറി.
IFFM 2026ന്റെ ഭാഗമായി മെൽബണിൽ സജീവ സാന്നിധ്യമായ ദുൽഖർ ഇതിനോടകം ശ്രദ്ധേയമായ പുരസ്കാരനേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ‘കാന്ത’യിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരമാണ് 17-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ ദുൽഖർ സ്വന്തമാക്കിയത്.
പുരസ്കാരനേട്ടത്തിന്റെ ആവേശത്തിനൊപ്പം തന്റെ പുതിയ ചിത്രം ‘ഐ ആം ഗെയിം’ പ്രമോഷനുമായും ദുൽഖർ മെൽബണിൽ സജീവമാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തെ ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ‘ഐ ആം ഗെയിം’ ഒരു സ്റ്റൈലിഷ് ഫാന്റസി ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തുന്ന സിനിമയുടെ ട്രെയ്ലറും ആദ്യ ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. 2026 സെപ്റ്റംബർ 3ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തും.
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പാൻ ഇന്ത്യൻ റിലീസായാണ് ‘ഐ ആം ഗെയിം’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
🔥 Dulquer mania takes over Melbourne! 🇦🇺
A massive crowd gathered at Federation Square for #DulquerSalmaan during #IFFM2026. 🌟
🏆 Best Actor for Kaantha
🎬 #ImGame hits theatres worldwide September 3.#Dulquer #Melbourne #Kaantha #WayfarerFilms #MalayalamCinema pic.twitter.com/SpldToxFjD— CinemaCafe™ Media (@cinemacafemedia) August 15, 2026
ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഗോള സ്വീകാര്യതയും ആഘോഷിക്കുന്ന IFFM 2026 ഓഗസ്റ്റ് 13 മുതൽ 23 വരെ മെൽബണിലും റീജിയണൽ വിക്ടോറിയയിലുമായി നടക്കുകയാണ്. വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നായി 130-ലേറെ ചിത്രങ്ങളാണ് ഇത്തവണത്തെ മേളയുടെ ഭാഗമാകുന്നത്.
ഫെഡറേഷൻ സ്ക്വയറിൽ ദുൽഖറിനെ കാണാനായി തടിച്ചുകൂടിയ ജനസാഗരവും ആരാധകരുടെ ആവേശകരമായ സ്വീകരണവും താരത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ജനപ്രീതിയുടെ മറ്റൊരു നേർക്കാഴ്ചയായി. പുരസ്കാരനേട്ടത്തിനൊപ്പം ‘ഐ ആം ഗെയിം’ പ്രമോഷനും ചേർന്നതോടെ മെൽബണിൽ ദുൽഖർ തരംഗം തീർക്കുകയാണ്.
Dulquer Salmaan Draws Massive Crowd at Melbourne’s Federation Square; Promotes I’m Game at IFFM 2026
Dulquer Salmaan draws a massive crowd at Melbourne’s Federation Square during IFFM 2026 while promoting I’m Game, releasing worldwide on September 3, 2026.