തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം **‘ദ പാരഡൈസ്’**ലെ രണ്ടാം ഗാനം ഓഗസ്റ്റ് 28ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ഡല്ലാസ് കോൺസെർട്ടിൽ, ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഗാനം ആദ്യമായി ലൈവായി അവതരിപ്പിച്ചുകൊണ്ടായിരിക്കും പ്രത്യേക ലോഞ്ച്. തുടർന്ന് ഓഗസ്റ്റ് 29ന് ഗാനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്യും. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
The Paradise Second Song Live Launch at Anirudh’s Dallas Concert on August 28
Nani’s The Paradise second song will be launched live at Anirudh Ravichander’s Dallas concert on August 28, ahead of its digital release on August 29. The film hits theatres worldwide on September 24, 2026.