ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ **‘ഐ ആം ഗെയിം’**ലെ രണ്ടാം ഗാനം ഇന്ന് പ്രേക്ഷകരിലേക്ക് എത്തും. ‘ലൂസർ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഇന്ന് വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം ഒരേസമയം പുറത്തിറങ്ങും. ചിത്രം 2026 സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെഗാ റിലീസായി എത്തും.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ‘ഐ ആം ഗെയിം’, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ ഒരുക്കിയത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും പ്രീ റിലീസ് ഇവന്റും ഓഗസ്റ്റ് 29ന് വൈകുന്നേരം 6 മണി മുതൽ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ആഗോള റിലീസിലേക്കുള്ള ഔദ്യോഗിക കൗണ്ട്ഡൗണും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും ആദ്യ ഗാനമായ **‘മഴവില്ലായേ’**യ്ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധ നേടി. വമ്പൻ ദൃശ്യങ്ങൾ, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, അതിവേഗ ചേസ് സീക്വൻസുകൾ എന്നിവയിലൂടെ വലിയൊരു തിയറ്റർ അനുഭവമാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്.
ഇതിന് പിന്നാലെയാണ് ജേക്സ് ബിജോയ് ഒരുക്കിയ രണ്ടാമത്തെ ഗാനമായ ‘ലൂസർ’ എത്തുന്നത്. ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഗാനത്തിൽ നിന്ന് വ്യത്യസ്തമായ അനുഭവം പുതിയ ഗാനം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണ്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി ശ്രദ്ധേയമായ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ **‘ലോക’**യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് തിയറ്ററുകളിലെത്തുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. നഹാസ് ഹിദായത്തിന്റെ സംവിധാനവും ദുൽഖർ സൽമാന്റെ സ്റ്റൈലിഷ് അവതരണവും ജേക്സ് ബിജോയിയുടെ സംഗീതവും അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷനും ചേർന്ന് വമ്പൻ ഫാന്റസി-ആക്ഷൻ അനുഭവമാണ് ചിത്രം ലക്ഷ്യമിടുന്നത്.
🔥 #ImGame second song ‘LOSER’ drops TODAY!
🎵 The new track from #DulquerSalmaan’s I’m Game releases at 5 PM in Malayalam, Tamil, Telugu, Hindi & Kannada.
🌍 The big-screen game begins September 3, 2026!#LoserSong #DQ #JakesBejoy #NahasHidhayath #WayfarerFilms pic.twitter.com/IFO6yxiRe5
— CinemaCafe™ Media (@cinemacafemedia) August 27, 2026
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; ❤️ പി.ആർ.ഒ – ശബരി.
I’m Game Second Song ‘Loser’ Out Today at 5 PM | Dulquer Salmaan
Dulquer Salmaan’s I’m Game second song ‘Loser’ releases today at 5 PM in five languages. The Nahas Hidhayath film hits theatres worldwide on September 3, 2026.