Madhuvidhu ഇപ്പോൾ Sony LIV ൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി കുടുംബ പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിയ ‘മധുവിധു’, ഇപ്പോൾ ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഹാസ്യവും വികാരങ്ങളും കുടുംബബന്ധങ്ങളിലെ സ്നേഹവും പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന ചിത്രം, ഒരു പൂർണ്ണ ഫാമിലി എന്റർടൈനർ എന്ന നിലയിൽ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.
Sharafudheen നായകനായി എത്തുന്ന ചിത്രത്തിൽ, ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനെ തുടർന്നുണ്ടാകുന്ന ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായി ചിത്രം അവതരിപ്പിക്കുന്നു.
പ്രശസ്ത നടി Bindu Panickerയുടെ മകൾ Kalyani Panicker നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് Vishnu Aravind ആണ്. ബാബുവേട്ടൻ ഫിലിംസിന്റെ ബാനറിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസും ചേർന്നാണ് സഹനിർമ്മാണം.
#Madhuvidhu is now streaming on #SonyLIV 🎬✨
The wholesome family entertainer starring #Sharafudheen and introducing #KalyaniPanicker is now available in multiple languages with laughter, emotions and heartwarming family moments. ❤️#MalayalamCinema #Mollywood #OTTRelease pic.twitter.com/4IGLJHu0R6
— CinemaCafe™ Media (@cinemacafemedia) May 23, 2026
Jagadish, Saikumar, Azees Nedumangad, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് Hesham Abdul Wahab ആണ്. ഛായാഗ്രഹണം നിർവഹിച്ചത് വിശ്വജിത് ഒടുക്കത്തിൽ. പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷനും എഡിറ്റിംഗും ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധാനം ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈൻ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ എന്നിവർ നിർവഹിച്ചു.
നർമ്മവും കുടുംബബന്ധങ്ങളിലെ ഇമോഷണലുമായ നിമിഷങ്ങളും കോർത്തിണക്കിയ ‘മധുവിധു’, എല്ലാ പ്രായക്കാരും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ഹൃദ്യമായ സിനിമാനുഭവമാണ് സമ്മാനിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.
Sharafudheen’s Family Entertainer Madhuvidhu Now Streaming on Sony LIV
Sharafudheen starrer Madhuvidhu is now streaming on Sony LIV. The wholesome family entertainer featuring Kalyani Panicker received positive response during its theatrical run.