Dulquer Salmaan നായകനാകുന്ന, നവാഗതനായ Ravi Nelakuditi സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ പൂർത്തിയായി. SLV Cinemas നിർമ്മിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നിർണായക രംഗങ്ങളാണ് ഇപ്പോൾ അവസാനിച്ച ഷെഡ്യൂളിൽ ചിത്രീകരിച്ചത്. DQ41 എന്ന താത്കാലിക പേരിൽ അറിയപ്പെടുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.
SLV സിനിമാസിന്റെ ബാനറിൽ Sudhakar Cherukuri നിർമ്മിക്കുന്ന ഈ ചിത്രം, ആ ബാനറിന്റെ പത്താമത്തെ നിർമ്മാണ സംരംഭം കൂടിയാണ്. Pooja Hegde ആണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാനും പൂജ ഹെഗ്ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.
#DQ41 completes its latest shooting schedule 🎬🔥#DulquerSalmaan and #PoojaHegde’s much-awaited pan-Indian film directed by #RaviNelakuditi is progressing rapidly, with the official title announcement expected soon. ✨#DQ41Movie #Dulquer #SLVCinemas #IndianCinema #PanIndia pic.twitter.com/rUpOfxeC2l
— CinemaCafe™ Media (@cinemacafemedia) May 24, 2026
മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി മുന്നേറുന്ന ദുൽഖർ സൽമാന്റെ കരിയറിലെ 41-ാമത്തെ ചിത്രമായ DQ41 ഒരു പ്രണയകഥയെ ആസ്പദമാക്കിയുള്ള സിനിമയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വമ്പൻ ബജറ്റിലും മെഗാ കാൻവാസിലും ഉയർന്ന സാങ്കേതിക നിലവാരത്തിലും ഒരുങ്ങുന്ന ചിത്രത്തിൽ പ്രമുഖ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നു.
I Am Game, Aakasham Lo Oka Tara എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന അടുത്ത റിലീസുകൾ. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് DQ41-ന്റെ രചനയും നിർവഹിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി വമ്പൻ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് G. V. Prakash Kumar ആണ്. ഛായാഗ്രഹണം അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല, മാർക്കറ്റിംഗ് ഫസ്റ്റ്ഷോ എന്നിവർ നിർവഹിക്കുന്നു. സഹനിർമ്മാതാവ് ഗോപിചന്ദ് ഇന്നാമുറി, സിഇഒ വിജയ് കുമാർ ചഗന്തി, പിആർഒ ശബരി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
Dulquer Salmaan – Ravi Nelakuditi Film Wraps New Schedule; Title Announcement Soon
Dulquer Salmaan’s upcoming pan-Indian film directed by Ravi Nelakuditi has completed its latest shooting schedule. The title announcement of DQ41 is expected soon.