Peddi യിലെ പുതിയ ഗാനമായ ‘ഹെല്ലല്ലല്ലോ’ പുറത്തിറങ്ങി. Ram Charan നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ ഈ ഗാനം ചടുലമായ താളത്തിലും ആഘോഷ വൈബിലും ഒരുക്കിയിരിക്കുകയാണ്. A. R. Rahman സംഗീതം നൽകിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് സിജു തുറവൂർ, ആലപിച്ചത് Amrutha Suresh ആണ്.
ദേശീയ അവാർഡ് ജേതാവായ Buchi Babu Sana സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂൺ 4 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് Think Studios ആയിരിക്കും. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ചിത്രം, മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് അവതരിപ്പിക്കുന്നത്.
ഗാനത്തിൽ രാം ചരണിനൊപ്പം Shruti Haasan, Janhvi Kapoor എന്നിവരുടെ ഗംഭീര ഡാൻസ് പെർഫോമൻസുകളാണ് പ്രധാന ആകർഷണം. Shiva Rajkumarയും ഗാനത്തിന്റെ ഭാഗമായിട്ടുണ്ട്. ജാനി മാസ്റ്റർ ഒരുക്കിയ നൃത്തസംവിധാനം ഗാനത്തെ കൂടുതൽ ആഘോഷമാക്കുന്നുണ്ട്.
ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും ഇതിനോടകം ആഗോള തലത്തിൽ ട്രെൻഡിങ് ഹിറ്റുകളായി മാറിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്ലറും യൂട്യൂബിൽ വൻ പ്രേക്ഷക പ്രതികരണം നേടി ശ്രദ്ധ നേടിയിരുന്നു. ‘പെദ്ധി’ എന്ന ടൈറ്റിൽ കഥാപാത്രമായാണ് രാം ചരൺ ചിത്രത്തിലെത്തുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയും ശക്തമായ ആക്ഷൻ സീക്വൻസുകളും കോർത്തിണക്കി മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
#Hellallallo from #Peddi is out now 🔥🎶#ARRahman delivers another energetic musical banger featuring #RamCharan, #ShrutiHaasan and #JanhviKapoor in a vibrant celebration track packed with stunning visuals and dance moments. 💥#Peddi #BuchiBabuSana #TeluguCinema #PanIndia pic.twitter.com/avGiuUFwOW
— CinemaCafe™ Media (@cinemacafemedia) May 24, 2026
Divyenndu Sharma, Jagapathi Babu, Boman Irani എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
രചനയും സംവിധാനവും ബുചി ബാബു സന നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം രത്നവേലു, എഡിറ്റിംഗ് നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല എന്നിവരാണ് നിർവഹിക്കുന്നത്. മാർക്കറ്റിംഗ് ഫസ്റ്റ് ഷോയും പിആർഒ ശബരിയും ചിത്രത്തിന്റെ ഭാഗമാണ്.
Peddi’s ‘Hellallallo’ Song Out Now; A R Rahman Delivers a High-Energy Musical Treat
The vibrant new song Hellallallo from Ram Charan’s pan-Indian film Peddi is out now. Composed by A R Rahman, the energetic track features Ram Charan, Shruti Haasan and Janhvi Kapoor.