Unmadam എന്ന പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. Kunchacko Boban നായകനായി എത്തുന്ന ചിത്രത്തിന് ദേശീയ പുരസ്കാര ജേതാവായ Shahi Kabir ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായതിനാൽ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ‘ഉന്മാദം’ കാത്തിരിക്കുന്നത്.
ടീസർ നൽകുന്ന സൂചനകൾ പ്രകാരം, വ്യത്യസ്തമായൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘ഉന്മാദം’. വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷ. Lijomol Jose ആണ് ചിത്രത്തിലെ നായിക.
മലയാളത്തിലെ പ്രമുഖ എഡിറ്ററായ Kiran Das ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. T-Series Films, Panorama Studios എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് നിർമ്മാണം. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാമത്തെ നിർമ്മാണ സംരംഭം കൂടിയാണ് ‘ഉന്മാദം’.
‘ഇഷ്ക്’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കിരൺ ദാസ്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘ജോജി’, ‘മൂത്തോൻ’, ‘രോമാഞ്ചം’, ‘റോഷാക്ക്’, ‘ജോസഫ്’, ‘ഇലവീഴാ പൂഞ്ചിറ’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.
The teaser of #Unmadam is out now 🔥🎬#KunchackoBoban reunites with writer #ShahiKabir after the blockbuster #OfficerOnDuty for an intense investigative thriller directed by #KiranDas.#UnmadamTeaser #MalayalamCinema #Mollywood #LijomolJose #ThrillerMovie #IndianCinema pic.twitter.com/TryWbwW9Z4
— CinemaCafe™ Media (@cinemacafemedia) May 23, 2026
Siddique, Sudheesh, Vishak Nair, സാബു മോൻ, Kottayam Nazeer, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, Shaju Sreedhar, Krishna Prabha, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, Sijoy Varghese, വിഘ്നേശ്വർ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ടീസർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാഹി കബീറിന്റെ തിരക്കഥയും കിരൺ ദാസിന്റെ അവതരണ ശൈലിയും കുഞ്ചാക്കോ ബോബന്റെ ശക്തമായ കഥാപാത്രവുമാണ് സിനിമയുടെ പ്രധാന പ്രതീക്ഷകൾ.
സാങ്കേതിക പ്രവർത്തകർ:
കോ-പ്രൊഡ്യൂസേഴ്സ് – റാം മിർച്ചന്ദാനി, രാജേഷ് മേനോൻ
ക്രിയേറ്റീവ് പ്രൊഡ്യൂസർ – അഭിനവ് മെഹ്റോത്ര
ഛായാഗ്രഹണം – അർജുൻ സേതു
എഡിറ്റർ – കിരൺ ദാസ്
സംഗീതം – മുജീബ് മജീദ്
പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്
വസ്ത്രാലങ്കാരം – ഗായത്രി കിഷോർ
മേക്കപ്പ് – റോണക്സ് സേവ്യർ
സൗണ്ട് ഡിസൈൻ – ജിതിൻ ജോസഫ്
വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്
അസോസിയേറ്റ് പ്രൊഡ്യൂസർ – കമലേഷ് കുമാർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനോദ് രാഘവൻ
ചീഫ് അസ്സോസിയേറ്റ് – രതീഷ് കുമാർ രാജൻ
സംഘടനം – കലൈ കിങ്സ്റ്റൻ
ഡിജിറ്റൽ മാർക്കറ്റിംഗ് – വിപിൻ കുമാർ വി
സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ
പബ്ലിസിറ്റി ഡിസൈൻസ് – ഓൾഡ്മങ്ക്സ്
ടീസർ കട്ട് – വികാസ് അൽഫോൻസ്
▶️ടീസർ ലിങ്ക്: https://www.youtube.com/watch?v=ciF1rVqYX9E
Unmadam Teaser Out: Kunchacko Boban & Shahi Kabir Reunite After Officer On Duty
The teaser of Unmadam starring Kunchacko Boban is out now. Written by Shahi Kabir and directed by Kiran Das, the investigative thriller has already created huge buzz on social media.