യുവതാരം ഷെയിൻ നിഗം നായകനായി എത്തുന്ന പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ദൃഢം മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നു. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രം, “സംരക്ഷിക്കുക, സേവിക്കുക, അതിജീവിക്കുക” എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റിലീസിന് പിന്നാലെ ശക്തമായ സസ്പെൻസ് അവതരണവും നാച്വറൽ പോലീസ് അന്വേഷണ രീതിയും കൊണ്ടാണ് ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നത്.
കുഴിനിലം പോലീസ് സ്റ്റേഷനിലേക്ക് ആദ്യ പോസ്റ്റിങ്ങായി എത്തുന്ന എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ കഥ പറയുന്നത്. പ്രദേശത്ത് തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളും ബാങ്ക് കവർച്ചയും അന്വേഷിക്കേണ്ട സാഹചര്യം നേരിടുന്ന ഒരു പുതുമുഖ പോലീസ് ഓഫീസറുടെ മാനസിക സമ്മർദ്ദങ്ങളും വെല്ലുവിളികളും അതിജീവനവുമാണ് സിനിമയുടെ പ്രധാന ആകർഷണം. അന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും ദുരൂഹതകളെയും വളരെ റിയലിസ്റ്റിക് രീതിയിലാണ് സിനിമ അവതരിപ്പിക്കുന്നത്.
വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായി ഷെയിൻ നിഗം നടത്തിയ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് പ്രേക്ഷക പ്രതികരണം. മാസ് പോലീസ് ഹീറോ രീതികളിൽ നിന്ന് മാറി, സർവീസിൽ പുതിയതായി പ്രവേശിക്കുന്ന ഒരു പോലീസ് ഓഫീസറുടെ ആശയക്കുഴപ്പം, ഭയം, ആത്മവിശ്വാസക്കുറവ് എന്നിവ വളരെ നൈസർഗികമായി അവതരിപ്പിക്കാൻ ഷെയിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് അന്വേഷണരംഗങ്ങളിലും ക്ലൈമാക്സിലുമുള്ള പ്രകടനം ഏറെ ശ്രദ്ധേയമാണെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്.
മലയാള സിനിമയിലെ ഈ തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളായി മാറിയ ഷെയിൻ നിഗം ബാലതാരമായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കിസ്മത്ത്, പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ അഭിനയ മികവ് തെളിയിച്ച താരം, ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ കരിയറിനെ കൂടുതൽ ശക്തമാക്കുകയാണ്. ‘കൊറോണ പേപ്പേഴ്സ്’, ‘വേല’ എന്നിവയ്ക്കു ശേഷം വീണ്ടും ശക്തമായ പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് ‘ദൃഢം’.
ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാങ്കേതികമായും ചിത്രം മികച്ച നിലവാരം പുലർത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. പി.എം. ഉണ്ണിക്കൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ത്രില്ലർ മൂഡ് കൂടുതൽ ശക്തമാക്കുന്നുണ്ട്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിനായക് ആണ്.
Shane Nigam delivers one of his most intense performances in #Dridham 🔥
The realistic police investigation thriller directed by Martin Joseph is winning praise for its gripping suspense, natural performances, and thrilling climax. 🚔🎬#ShaneNigam #DridhamMovie #MalayalamCinema pic.twitter.com/GMSeTaxj5K— CinemaCafe™ Media (@cinemacafemedia) May 13, 2026
ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസും ചേർന്നാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമ്മാണം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റീന ജീത്തു, സൗണ്ട് ഡിസൈനർമാർ രാഹുൽ ജോസഫ്, സെത് എം ജേക്കബ്, ആക്ഷൻ ഡയറക്ടർ മഹേഷ് മാത്യു, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ ദാസ്, മേക്കപ്പ് രതീഷ് വിജയൻ, കോസ്റ്റ്യൂം ഡിസൈനർ ലേഖ മോഹൻ, വിഎഫ്എക്സ് ഡയറക്ടർ ടോണി മാഗ്മിത്ത് എന്നിവരും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്.
Shane Nigam Impresses as Intense Cop in Malayalam Thriller Dridham
Shane Nigam’s latest Malayalam police investigation thriller Dridham is receiving strong audience response in theatres. Directed by Martin Joseph, the film features a realistic cop investigation story with suspense, emotion, and powerful performances.