മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം ഹാപ്പിലൂപ്പ് ഔദ്യോഗികമായി ആരംഭിച്ചു. സംവിധായകൻ ആനന്ദ് മേനൻ ഒരുക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇന്ന് ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിന്റെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധ നേടി. സിനിമയുടെ ചിത്രീകരണം നാളെ (13/05/2026) മുതൽ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
‘ഗൗതമന്റെ രഥം’, ‘വാഴ 1’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ തന്നെ “ഹാപ്പിലൂപ്പ്” ഇതിനോടകം തന്നെ സിനിമാ പ്രേമികളിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. വ്യത്യസ്തമായ അവതരണ ശൈലിയും വികാരഭരിതമായ കഥാപശ്ചാത്തലവുമുള്ള സിനിമയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ.
മഞ്ജു വാര്യർക്കൊപ്പം മുകേഷ്, വി കെ പ്രകാശ്, നിശാന്ത് സാഗർ, ജെ പി തുമിനാട്, മധു വാര്യർ, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, ആതിര രാജീവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശക്തമായ കഥാപാത്രങ്ങളുടെയും കുടുംബ പശ്ചാത്തലത്തിന്റെയും മിശ്രണമായിരിക്കും സിനിമയെന്നാണ് സൂചന.
#Happiloop officially begins with a grand pooja ceremony 🎬✨
Starring Manju Warrier and directed by Anand Menen, the much-awaited Malayalam film starts shooting from May 13. Fans are eagerly waiting for more updates from this exciting new project. #ManjuWarrier #MalayalamCinema pic.twitter.com/Oxh4J0l207— CinemaCafe™ Media (@cinemacafemedia) May 12, 2026
Movie Bucket ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. സിനിമയുടെ ഛായാഗ്രഹണം ഗൗതം ശങ്കർ നിർവഹിക്കുന്നു. എഡിറ്റിംഗ് കണ്ണൻ മോഹനും സംഗീതം ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നുമാണ് നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനറായി ക്രിപേഷ് അയ്യപ്പൻകുട്ടി പ്രവർത്തിക്കുമ്പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം ആണ്. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ജി നായർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ലിജി പ്രേമൻ, വിഎഫ്എക്സ് പ്രോമൈസ്, സ്റ്റിൽസ് രോഹിത് കെ സുരേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പി ആർ ഒമാരായി എ എസ് ദിനേശും ശബരിയും പ്രവർത്തിക്കുന്നു. പോസ്റ്റർ ഡിസൈൻ ഒരുക്കുന്നത് റോസ്റ്റഡ് പേപ്പർ ആണ്. ടൈറ്റിൽ ഡിസൈൻ നിർവഹിക്കുന്നത് ദിലീപൻ ജി കൃഷ്ണ.
പൂജാ ചടങ്ങിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, മറ്റ് അപ്ഡേറ്റുകൾ എന്നിവയും ഉടൻ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Manju Warrier’s Happiloop Begins with Pooja Ceremony; Shooting Starts Tomorrow
Manju Warrier’s upcoming Malayalam film Happiloop, directed by Anand Menen, has officially begun with a traditional pooja ceremony at Irinjalakuda. Produced by Movie Bucket, the film’s shooting starts from May 13, 2026.