അതിരടി എന്ന മാസ് ക്യാമ്പസ് ആക്ഷൻ എന്റർടൈനറിന്റെ ട്രെയ്ലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ അനിരുദ്ധനാണ്. മെയ് 14 മുതൽ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
ട്രെയ്ലറിലെ ഏറ്റവും വലിയ ഹൈലൈറ്റ് ടൊവിനോ തോമസിന്റെ കഥാപാത്രമാണ്. നെഗറ്റീവ് ഷേഡുള്ള മാസ് റോളിലായിരിക്കും താരം ചിത്രത്തിൽ എത്തുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. “വില്ലന്മാർക്ക് കയ്യടി കിട്ടുന്ന കാലമാണ്” എന്ന ഡയലോഗും ടൊവിനോയുടെ സ്റ്റൈലിഷ് സ്ക്രീൻ പ്രസൻസും ട്രെയ്ലറിനെ വേറിട്ട അനുഭവമാക്കുന്നുണ്ട്. അതേസമയം, ബേസിൽ ജോസഫിന്റെ പുത്തൻ ലുക്കും കോമഡി ടൈമിംഗും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. വിനീത് ശ്രീനിവാസന്റെ കഥാപാത്രം ഇതുവരെ സസ്പെൻസ് ആയി നിലനിർത്തിയിരിക്കുന്നതും സിനിമയോടുള്ള ആകാംക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ‘അതിരടി’. ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും മാസ് ഘടകങ്ങളും കൂട്ടിച്ചേർത്ത് ഒരു പക്കാ ഫെസ്റ്റിവൽ എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്.
ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടൈൻമെൻ്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാരാണ്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ട്രെയ്ലറിനൊപ്പം ചിത്രത്തിലെ ഗാനങ്ങളും പ്രൊമോഷണൽ വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. “തേടി നടന്നൊരു തേനീച്ച”, “പട്ടി ഷോ” തുടങ്ങിയ ഗാനങ്ങൾ യുവ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. റിലീസിന് മുമ്പേ തന്നെ മികച്ച പ്രീ-ബുക്കിംഗും ചിത്രത്തിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
“Villains are getting the loudest cheers now…” 🔥
The #Athiradi Official Trailer is setting social media on fire with Tovino Thomas’ stylish negative-shade role, Basil Joseph’s fun campus vibe, and mass action moments. 🎬⚡
Releasing worldwide on May 14!#TovinoThomas #Athiradi pic.twitter.com/28D02WWhIq— CinemaCafe™ Media (@cinemacafemedia) May 13, 2026
റിയ ഷിബു, സരിൻ ഷിഹാബ്, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘അതിരടി’യ്ക്ക് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. ബേസിൽ, ടൊവിനോ, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിയ ഷിബു എന്നിവർ പങ്കെടുത്ത ചിത്രത്തിന്റെ പ്രമോഷണൽ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഗൾഫ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.
ഛായാഗ്രഹണം സാമുവൽ ഹെൻറി, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ ആൻ്റണി തോമസ്, വിഎഫ്എക്സ് മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ, പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Trailer Link: https://www.youtube.com/watch?v=syBtRf69q6s
Athiradi Official Trailer Goes Viral; Tovino Thomas Impresses in Stylish Negative Role
The official trailer of Athiradi starring Tovino Thomas, Basil Joseph, and Vineeth Sreenivasan is trending online. Directed by Arun Anirudhan, the campus action entertainer promises mass moments, comedy, stylish visuals, and a powerful negative-shade role for Tovino.