പ്രശാന്ത് വർമ്മ സൃഷ്ടിച്ച പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ അധ്യായമായ മഹാകാളിയിൽ ബോളിവുഡ് താരം രോഹിത് സറഫ് നിർണായക വേഷത്തിലെത്തുന്നു. ‘ഹനുമാൻ’ എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററിന് ശേഷം പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന ഈ വമ്പൻ പ്രോജക്ട്, ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു വനിതാ സൂപ്പർ ഹീറോയെ സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.
ചിത്രത്തിൽ ജോയിൻ ചെയ്ത രോഹിത് സറഫ്, ഹൈദരാബാദിൽ നടന്ന നിർണായക ഷെഡ്യൂൾ ഇതിനോടകം പൂർത്തിയാക്കിയതായും അണിയറ പ്രവർത്തകർ അറിയിച്ചു. യുവതാരം ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ ആണ്.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ മൂന്നാമത്തെ ചിത്രമായാണ് ‘മഹാകാളി’ ഒരുങ്ങുന്നത്. ഹനുമാൻ സിനിമയിലൂടെ ആരംഭിച്ച സൂപ്പർഹീറോ ലോകത്തിന്റെ അടുത്ത ഘട്ടമായിരിക്കും ‘മഹാകാളി’യെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആത്മീയത, പുരാണം, സമകാലിക പ്രശ്നങ്ങൾ എന്നിവ ചേർത്ത് ഒരുക്കുന്ന ചിത്രം, കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ബോളിവുഡ് താരം അക്ഷയ് ഖന്നയും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഭൂമി ഷെട്ടിയുടെയും അക്ഷയ് ഖന്നയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ രോഹിത് സറഫിന്റെ സാന്നിധ്യം കൂടി ചിത്രത്തിന് ഉത്തരേന്ത്യൻ യുവപ്രേക്ഷകർക്കിടയിൽ കൂടുതൽ ഹൈപ്പ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
Bollywood star Rohit Saraf joins #Mahakali 🔥
The Prasanth Varma Cinematic Universe expands with a massive female superhero film starring Bhoomi Shetty and directed by Pooja Aparna Kolluru. A grand IMAX 3D pan-Indian spectacle is on the way! 🎬⚡#RohitSaraf #PrasanthVarma #PVCU pic.twitter.com/OchzIR2A3X— CinemaCafe™ Media (@cinemacafemedia) May 15, 2026
ഇന്ത്യൻ, വിദേശ ഭാഷകളിലായി ഐമാക്സ് 3ഡി ഫോർമാറ്റിലാണ് ചിത്രം പുറത്തിറങ്ങുക. വമ്പൻ പാൻ ഇന്ത്യൻ റിലീസിനായി ഒരുങ്ങുന്ന ‘മഹാകാളി’, ഇന്ത്യൻ സിനിമയിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ പ്രോജക്ടുകളിലൊന്നായി മാറിയിരിക്കുകയാണ്.
ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. സാങ്കേതിക തലത്തിലും വൻ ടീമിനെയാണ് അണിയറ പ്രവർത്തകർ അണിനിരത്തിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് സ്മാരൻ സായ്. ക്രിയേറ്റീവ് ഡയറക്ടർ സ്നേഹ സമീറ, തിരക്കഥ വിഭാഗം സ്ക്രിപ്റ്റ്സ് വില്ലെ, പ്രൊഡക്ഷൻ ഡിസൈൻ ശ്രീ നാഗേന്ദ്ര തംഗല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈൻ അനന്ത് കാഞ്ചർല എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.
രചന – പ്രശാന്ത് വർമ്മ, സംവിധാനം – പൂജ അപർണ്ണ കൊല്ലുരു, നിർമ്മാണം – റിവാസ് രമേശ് ദുഗ്ഗൽ, ബാനർ – ആർകെഡി സ്റ്റുഡിയോ, പിആർഒ – ശബരി.
Rohit Saraf Joins Prasanth Varma’s Mahakali; India’s Female Superhero Film Expands
Bollywood actor Rohit Saraf joins Prasanth Varma Cinematic Universe’s Mahakali. Directed by Pooja Aparna Kolluru, the pan-Indian female superhero film stars Bhoomi Shetty and is set for a grand IMAX 3D release.