കറുപ്പ് റിലീസിന് പിന്നാലെ വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം, നിരവധി റിലീസ് പ്രതിസന്ധികൾ മറികടന്ന് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. പ്രീ-സെയിൽ ബുക്കിങ് കാര്യമായി ഇല്ലാതിരുന്നിട്ടും ആദ്യ ദിനം ബുക്ക് മൈ ഷോയിൽ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കാൻ ചിത്രത്തിന് സാധിച്ചു.
തമിഴ്നാട് ഉൾപ്പെടെ റിലീസ് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച ആദ്യദിന പ്രതികരണമാണ് ലഭിച്ചത്. നിരവധി കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ലേറ്റ് നൈറ്റ് അഡീഷണൽ ഷോകളും നടന്നതായാണ് റിപ്പോർട്ടുകൾ. മാസ്സ് ആക്ഷനും വികാരനിർഭരമായ മുഹൂർത്തങ്ങളും ചേർന്ന ഒരു പക്കാ തിയേറ്റർ എന്റർടെയ്ൻമെന്റായാണ് ‘കറുപ്പ്’ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് സൂര്യയുടെ പ്രകടനമാണെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം ഒരു പൂർണ്ണ മാസ്-ഇമോഷണൽ കഥാപാത്രത്തിൽ സൂര്യ എത്തുമ്പോൾ, അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസും ആക്ഷൻ രംഗങ്ങളും തിയേറ്ററുകളിൽ വലിയ ആഘോഷമാകുകയാണ്. പല ആരാധകരും ഇതിനെ “സൂര്യയുടെ വമ്പൻ തിരിച്ചുവരവ്” എന്ന രീതിയിലാണ് വിശേഷിപ്പിക്കുന്നത്.
തൃഷയും സൂര്യയും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇരുവരും തങ്ങളുടെ മുൻകാല കഥാപാത്രങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ ലുക്കിലും മേക്കോവറിലുമാണ് ചിത്രത്തിൽ എത്തുന്നത്. സ്ക്രീനിലെ അവരുടെ കെമിസ്ട്രിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മലയാളി താരങ്ങളായ ഇന്ദ്രൻസ്, സ്വാസിക, ശിവദ, അനഘ മായ രവി എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുന്നുണ്ട്. നാട്ടി, സുപ്രീത് റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
#Karuppu is roaring at the box office 🔥
Suriya’s mass comeback film records 6.71 lakh+ ticket bookings on Day 1 with housefull shows and blockbuster audience response worldwide! 💥🎬#Suriya #Karuppu #Trisha #RJBalaji #SaiAbhyankkar #TamilCinema pic.twitter.com/XbmQj22fJy— CinemaCafe™ Media (@cinemacafemedia) May 16, 2026
ചിത്രത്തിന്റെ മറ്റൊരു വലിയ ശക്തി സംഗീതമാണ്. യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും തിയേറ്ററുകളിൽ വൻ ആവേശമാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് ആക്ഷൻ സീക്വൻസുകളിലെ ബിജിഎം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.
മാസ് ഘടകങ്ങളും ശക്തമായ ഇമോഷണൽ നിമിഷങ്ങളും ചേർന്ന ‘കറുപ്പ്’, സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും ബിഗ് സ്ക്രീനിൽ എത്തിച്ചിരിക്കുകയാണ്. റിലീസിന്റെ ആദ്യ ദിനം മുതൽ തന്നെ മികച്ച കളക്ഷനും പ്രേക്ഷക പ്രതികരണവും നേടുന്ന ചിത്രം, ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
❤️പി.ആർ.ഒ – പ്രതീഷ് ശേഖർ.
Karuppu Becomes Suriya’s Big Comeback; 6.71 Lakh Tickets Sold on Day One
Suriya and Trisha’s mass action entertainer Karuppu records a huge opening with over 6.71 lakh ticket bookings on day one. Directed by RJ Balaji, the film is receiving excellent audience response across theatres.